CinemaGeneralKollywoodLatest NewsNEWS

ഐഎംഡിബിയിൽ ഇടംപിടിച്ച് ‘സൂരറൈ പോട്ര്’; റേറ്റിങ്ങിൽ ചിത്രം മൂന്നാംസ്ഥാനത്ത്

ഹോളിവുഡ് ക്ലാസിക്കുകളായ ദി ഡാർക്ക് നൈറ്റ്, ഷിൻഡ്ലേഴ്സ് ലിസ്റ്റ് എന്നിവയെ മറികടന്നാണ് ചിത്രം മൂന്നാമതെത്തിയത്

സൂര്യയേയും അപർണ ബലമുരളിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രമാണ് സൂരറൈ പോട്ര്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രം ഗംഭീര വിജയമാണ് കൈവരിച്ചത്. ഓസ്കാർ ചുരുക്കപ്പട്ടികയിലേക്ക് നിർദേശിക്കപ്പെട്ടിരുന്നെങ്കിലും അവസാനഘട്ടത്തിൽ ചിത്രം പുറത്താകുകയായിരുന്നു. എന്നാൽ ഇപ്പോഴിതാ ചിത്രം മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് .

പ്രമുഖ സിനിമാ വെബ്സൈറ്റായ ഐഎംഡിബിയുടെ ഉയർന്ന റേറ്റിംഗ് കരസ്ഥമാക്കുന്ന മൂന്നാമത്തെ ചിത്രമായി മാറിയിരിക്കുകയാണ് സൂരറൈ പോട്ര്. 9.1 റേറ്റിംഗുമായി ചിത്രം മൂന്നാംസ്ഥാനം നേടിയിരിക്കുകയാണ്. ഹോളിവുഡ് ക്ലാസിക്കുകളായ ദി ഡാർക്ക് നൈറ്റ്, ഷിൻഡ്ലേഴ്സ് ലിസ്റ്റ് എന്നിവയെ മറികടന്നാണ് ചിത്രം മൂന്നാമതെത്തിയത്.

എയർ ഡെക്കാൻ വിമാന കമ്പനിയുടെ സ്ഥാപകനായ ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയ ചിത്രമായിരുന്നു ഇത്. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. സൂര്യക്കുപുറമേ അപർണ ബാലമുരളി, ഉർവ്വശി, പരേഷ് റാവൽ എന്നിവരും ചിത്രത്തിൽ പ്രധാനപ്പെട്ട വേഷങ്ങളെ അവതരിപ്പിച്ചു.

shortlink

Related Articles

Post Your Comments


Back to top button