എ ജി എസ് മൂവി മേക്കേഴ്സിന്റെ ബാനറിൽ കുമാർ നന്ദ രചനയും സംവിധാനവും നിർവ്വഹിച്ച് വിനോദ് കൊമ്മേരി, രോഹിത് എന്നിവർ ചേർന്ന് നിർമ്മിച്ച വെള്ളാരംകുന്നിലെ വെള്ളിമീനുകളിലെ പുതിയ ഗാനം റിലീസ് ആയി. ‘മുത്താരകൊമ്പത്തെ തത്തമ്മ പെണ്ണാളിനെന്താണ് എന്നേ കണ്ണില്‍ നാണം’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. കുമാര്‍ നന്ദ സംവിധാനം ചെയ്ത ചിത്രത്തിലെ പാട്ടുകൾക്ക് ഈണം നൽകിയത് അർജുനൻ മാസ്റ്റർ ആണ്.
രാജീവ് ആലുങ്കലിൻ്റെ വരികൾക്ക് എം.കെ അര്ജുനന് മാസ്റ്റര്‍ ഈണം നൽകി അഭിജിത്ത് കൊല്ലം പാടിയ മനോഹരഗാനം എറ്റെടുത്ത് പ്രേക്ഷകർ. മലയാള സിനിമയ്ക്ക് നിരവധി നിത്യഹരിത ഗാനങ്ങള്‍ സമ്മാനിച്ച പ്രതിഭയുടെ അവസാന ഗാനം പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.
Also Read:ആരോഗ്യനില തൃപ്തികരം ; ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങളുമായി നടിയും എംഎൽഎയുമായ റോജ
എ ജി എസ് മൂവി മേക്കേഴ്സിന്റെ ബാനറിൽ വിനോദ് കൊമ്മേരി, രോഹിത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പക്വതയില്ലാത്ത പ്രായത്തിൽ കുട്ടികളിലുണ്ടാകുന്ന പ്രണയവും അത് കുടുംബത്തിൽ വരുത്തിവെയ്ക്കുന്ന പ്രശ്നങ്ങളുമാണ് ചിത്രം പറയുന്നത്. സ്വാർത്ഥ താത്പര്യത്തിനു വേണ്ടി സ്വന്തം മാതാവിന്റെ മരണം പെട്ടെന്ന് നടക്കാൻ ആഗ്രഹിക്കുന്ന മകനും മരുമകളും ആ കുടുംബത്തിൽ ഉണ്ടാക്കുന്ന അസ്വസ്തതകൾ നിറഞ്ഞ അന്തരീക്ഷവുമാണ് ചിത്രം സംസാരിക്കുന്നത്.
പാപ്പച്ചൻ ധനുവച്ചപുരമാണ് പ്രൊഡക്ഷൻ കൺട്രോളർ, ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റർടെയ്ൻമെയ്ന്റ്സാണ് ഓഡിയോ റിലീസ് ചെയ്യുന്നത്. ശ്രീജിത് കല്ലിയൂരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ, ജമാൽ ഫന്നൻ, രാജേഷ് എന്നിവരാണ് കലാസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്, പുനലൂർ രവിയാണ് ചമയം, നാഗരാജ് വസ്ത്രാലങ്കാരവും സുരേഷ് വിഷ്വൽ എഫക്ട്സും മനോജ് കോറിയോഗ്രാഫിയും ബ്രൂസ് ലി രാജേഷ് ത്രിൽസും രാജീവ് ശിവ പശ്ചാത്തല സംഗീതവും നിർവ്വഹിച്ചിരിക്കുന്നു.
Post Your Comments