നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ മഞ്ജു വ്യത്യസ്തമായ കഥയും കഥാപാത്രങ്ങളെയുമാണ് തിരഞ്ഞെടുക്കുന്നത്. അത്തരത്തിൽ മഞ്ജു തിരഞ്ഞെടുത്ത തികച്ചും വ്യത്യസ്തമായ ഒരു കഥ പറയുന്ന ചിത്രമാണ് റിലീസിന് തയ്യാറെടുത്തിരിക്കുന്ന ‘ചതുർമുഖം’. ഇപ്പോഴിതാ ചതുര്‍മുഖം എന്ന സിനിമയുടെ ആശയം കേട്ടപ്പോള്‍ എക്‌സൈറ്റഡ് ആയിരുന്നുവെന്ന് പറയുകയാണ് മഞ്ജു. ദ ക്യുവിന് നൽകിയ അഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യം വ്യക്തമാക്കിയത്.
ടെക്‌നോളജി ജീവിതത്തിലുണ്ടാക്കിയ സ്വാധീനം മുന്‍നിര്‍ത്തി എല്ലാവര്‍ക്കും റിലേറ്റ് ചെയ്യാനാകുന്ന സിനിമയാണ് ചതുര്‍മുഖമെന്നും മഞ്ജു പറയുന്നു. ഹൊറര്‍ സിനിമയുടെ ഷൂട്ടിംഗ് എങ്ങനെ ആയിരിക്കുമെന്ന കൗതുകം ചിത്രീകരണത്തിന് പോകുമ്പോള്‍ ഉണ്ടായിരുന്നുവെന്നും മഞ്ജു പറഞ്ഞു.
മഞ്ജു വാര്യരുടെ വാക്കുകൾ
”ചതുര്‍മുഖം എന്ന സിനിമയുടെ ആശയം കേട്ടപ്പോള്‍ എക്‌സൈറ്റഡ് ആയിരുന്നു. ടെക്‌നോ ഹൊറര്‍ എന്നത് ഈ സിനിമയെ സംബന്ധിച്ച് യോജിച്ച പ്രയോഗമാണ്. എല്ലാ നിലക്കും നമ്മള്‍ ടെക്‌നോളജിയെ ആശ്രയിക്കുന്ന കാലമാണ്. ടെക്‌നോളജിയെ നമ്മള്‍ ഉപയോഗിക്കുന്നതിന് പകരം ടെക്‌നോളജി നമ്മളെ ഉപയോഗിക്കുന്ന അവസ്ഥയുണ്ട്. തിയറ്റര്‍ സറൗണ്ടിംഗില്‍ എക്‌സ്പീരിയന്‍സ് ചെയ്യേണ്ട ഹൊറര്‍ ചിത്രമാണ് ചതുര്‍മുഖം” – മഞ്ജു പറഞ്ഞു.
സണ്ണി വെയ്‌നും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജിത്ത് കമല ശങ്കറും, സലില്‍.വിയും ചേര്‍ന്നാണ്. ചിത്രത്തിന്റെ നിർമ്മാണം ജിസ്സ് ടോംസ് മൂവീസിന്റെ ബാനറിൽ മഞ്ജു വാര്യർ പ്രൊഡക്ഷൻസുമായി ചേർന്ന് ജിസ്സ് ടോംസും, ജസ്റ്റിൻ തോമസും ചേർന്ന് നിർവ്വഹിച്ചിരിക്കുന്നു. അലന്‍സിയര്‍, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവന്‍ പ്രജോദ് തുടങ്ങി വന്‍താര നിര സിനിമയിലുണ്ട്. ചിത്രം ഏപ്രിൽ 8ന് തിയ്യറ്ററിൽ എത്തും
Post Your Comments