GeneralLatest NewsMollywoodNEWSSocial Media

‘മാധവി’ രഞ്ജിത്തിനൊപ്പം നമിത ; ചിത്രം പങ്കുവെച്ച് താരം

ഇൻസ്റ്റഗ്രാമിലൂടെയാണ് നമിത പങ്കുവെച്ചിരിക്കുന്നത്

രഞ്‍ജിത് സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് ‘മാധവി’. ചിത്രത്തിൽ നമിതയും ശ്രീലക്ഷ്‍മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ സിനിമയിലെ രഞ്ജിത്തിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് നമിത.

തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെ എടുത്ത ഒരു ഫോട്ടോയാണ് ഇത്.

https://www.instagram.com/p/CNHZX4Xp3e1/?utm_source=ig_web_copy_link

‘മാധവി’ എന്ന് പേരിട്ട ആ ഹ്രസ്വചിത്രം വൈകാതെ നിങ്ങളുടെ കണ്ണുകൾക്ക് മുമ്പിലേക്ക് എത്തിക്കുവാൻ കഴിയുമെന്നായിരുന്നു സിനിമ പ്രഖ്യാപിച്ച് രഞ്‍ജിത് പറഞ്ഞിരുന്നത്. സിനിമ തിയേറ്ററുകളും സിനിമ പ്രവർത്തനങ്ങളും നിശ്ചലമായിരുന്ന ഒരു കാലത്താണ് ‘മാധവി’ സംഭവിച്ചത്. ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചപ്പോൾ അതൊരു ഫീച്ചർ ഫിലിം ആണോ എന്ന് പലർക്കും സംശയം തോന്നിയിരുന്നു. അല്ല. അത് 37മിനിറ്റ് ദെെർഘ്യമുള്ള ഒരു ഹ്രസ്വചിത്രമാണ് എന്നാണ് രഞ്‍ജിത് സിനിമയെ കുറിച്ച് പറയുന്നത്.

ഒരുപാട് നാളായി ആഗ്രഹിച്ച രഞ്‍ജിതിന്റെ സിനിമയില്‍ അഭിനയിക്കുന്നുവെന്നാണ് നമിത പ്രമോദ് പറയുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button