CinemaGeneralLatest NewsNEWSTollywood

ദൃശ്യം 2 തെലുങ്ക് ചിത്രീകരണം ആരംഭിച്ചു ; തോമസ് ബാസ്റ്റിനായി നടൻ സമ്പത്ത്

തൊടുപുഴ തന്നെയാകും തെലുങ്ക് പതിപ്പിന്റെയും പ്രധാന ലൊക്കേഷൻ

ഗംഭീര വിജയം നേടിയ മോഹൽലാലിന്റെ ദൃശ്യം 2വിന്റെ തെലുങ്ക് റീമേക്കിന്റെ ചിത്രീകരണം ആരംഭിച്ചു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആന്റണി പെരുമ്പാവൂർ നിർമിക്കുന്നു. വെങ്കടേഷ് ദഗുബാട്ടിയ നായകനായെത്തുന്ന ചിത്രത്തിൽ മീന തന്നെയാണ് നായികാ കഥാപാത്രതെ അവതരിപ്പിക്കുന്നത്.

ദൃശ്യം മലയാള സിനിമയുടെ രണ്ടാംഭാഗത്തിൽ പുതിയ കഥാപാത്രങ്ങളെയാണ് ജീത്തു ജോസഫ് അവതരിപ്പിച്ചത്. അതിൽ പ്രധാന കഥാപാത്രമായിരുന്നു നടൻ മുരളി ഗോപി അവതരിപ്പിച്ച ഐജി തോമസ് ബാസ്റ്റിൻ. തെലുങ്കിൽ ഈ കഥാപാത്രത്തെ നടൻ സമ്പത്താണ് അവതരിപ്പിക്കുന്നത്.

കൂടാതെ ചിത്രത്തിൽ നദിയ മൊയ്തു, എസ്തർ അനിൽ, കൃതിക ജയകുമാർ, നരേഷ്, കാശി വിശ്വനാഥ് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തെലുങ്കിലെത്തുമ്പോൾ ജ്യോതി എന്നാണ് മീനയുടെ കഥാപാത്രത്തിന്റെ പേര്. ജോർജ്കുട്ടി രാംബാബു ആകും. അനുവും അഞ്ജുവും അതുപോലെ തന്നെ പേരുകളിൽ മാറ്റമില്ലാതെ തുടരുന്നു. സതീഷ് കുറുപ്പ് ആണ് ഛായാഗ്രഹണം.

തൊടുപുഴ തന്നെയാകും തെലുങ്ക് പതിപ്പിന്റെയും പ്രധാന ലൊക്കേഷൻ. ചിത്രത്തിന്റെ ഇൻഡോർ ചിത്രീകരണങ്ങൾ 20 ദിവസം മുൻപ് ഹൈദരാബാദ് ആരംഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button