CinemaGeneralLatest NewsMollywoodNEWSSocial Media

‘ദി പ്രീസ്റ്റ്’ ; മമ്മൂട്ടി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകരായ മാർത്താണ്ഡനും അജയ് വാസുദേവും

ഇതാദ്യമായാണ് മഞ്ജു വാര്യരും മമ്മൂട്ടിയും ഒന്നിച്ചെത്തുന്നത്

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിനെ പ്രശംസിച്ച് സംവിധാകരായ മാർത്താണ്ഡനും അജയ് വാസുദേവും രംഗത്തെത്തിയിരിക്കുകയാണ്. ‘ദി പ്രീസ്റ്റ്‌’ മനോഹരമായ സിനിമയാണെന്നും മഹാമാരിക്കു ശേഷം തിയറ്ററുകളിൽ കുടുംബ പ്രേക്ഷകരെ എത്തിക്കാൻ ചിത്രത്തിനായെന്നും ഇരുവരും ഫേസ്ബുക്കിൽ കുറിച്ചു.

നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രത്തിൽ മഞ്ജു വാര്യരും മമ്മൂട്ടിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതാദ്യമായാണ് മഞ്ജു വാര്യരും മമ്മൂട്ടിയും ഒന്നിച്ചെത്തുന്നത്.

ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍ ഡി ഇല്യുമിനേഷന്‍സും ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒന്നര വര്‍ഷത്തിന് ശേഷം തിയറ്ററിലെത്തിയ മമ്മൂട്ടി ചിത്രത്തിന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.

അജയ് വാസുദേവിന്‍റെ കുറിപ്പ്

എല്ലാ തരം കുടുംബ പ്രേക്ഷകരെയും തൃപ്തിപെടുത്തുന്ന ഒരു സിനിമ തന്നെ ആയിരുന്നു പ്രീസ്റ്റ്. രാഹുൽ രാജിന്റെ മ്യൂസിക്‌, DOP അഖിൽ ജോർജ്, എഡിറ്റിംഗ് നിർവഹിച്ച ഷമീർ അങ്ങനെ എല്ലാ വിഭാഗംവും വളരെ മികച്ചതായിരുന്നു.
മമ്മൂക്കയുടെ കണ്ടെത്തലായ നവാഗത സംവിധായാകൻ ജോഫിൻ മലയാള സിനിമക്ക് ഒരു വാഗ്ദാനമാണ്, എല്ലാ അഭിനേതാക്കളും അവരുടെ റോളുകൾ ഗഭീരം ആക്കി
അതെ പോലെ തന്നെ സന്തോഷം തന്ന മറ്റൊരു കാര്യം ഇന്ന് ആദ്യ ഷോ കവിതയിൽ കാണുമ്പോൾ കുടുംബ പ്രേക്ഷകർ അടക്കം വലിയൊരു വിഭാഗം ജനങ്ങൾ തിയറ്ററിലേക്ക് മടങ്ങി വന്നു എന്നുള്ളതാണ് .തീർച്ചയായും എല്ലാവരും തിയറ്ററിൽ തന്നെ പോയി കണ്ട് ആസ്വദിക്കേണ്ട ഒരു സിനിമ തന്നെ ആണ് പ്രീസ്റ്റ്. ഒരുപാട് നാളുകൾക്കു ശേഷം മമ്മൂകയെ സ്ക്രീനിൽ കണ്ട സന്തോഷം ,അണിയറ പ്രവർത്തകൾക് ആശംസകൾ

മാർത്താണ്ഡന്‍റെ കുറിപ്പ്

ദി പ്രീസ്റ്റ്‌ വളരെ മനോഹരമായ സിനിമ. മമ്മുട്ടി സാറിന് തെറ്റിയില്ല പുതുമുഖ സംവിധായകൻ ജോഫിൻ ടി ചാക്കൊ മിടുക്കനാണെന്ന് തെളിയിച്ചു. ഈ മഹാമാരിക്കു ശേഷം തിയറ്ററുകളിൽ കുടുംബ പ്രേക്ഷകരെ എത്തിക്കാൻ ഈ സിനിമക്കു കഴിഞ്ഞു . ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

shortlink

Related Articles

Post Your Comments


Back to top button