CinemaGeneralMollywoodNEWS

‘അവളുടെ രാവുകള്‍’ കണ്ടു അത്ഭുതപ്പെട്ടു: തുറന്നു പറഞ്ഞു നിമിഷ സജയന്‍

അന്നത്തെ കാലത്താണ് അവര്‍ അങ്ങനെയൊരു സിനിമ ചെയ്തത് എന്ന് ഓര്‍ക്കണം

അടുത്തിടെ കണ്ട ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമയെക്കുറിച്ച് യുവ നടി നിമിഷ സജയന്‍. 1978-ല്‍ സീമയെ കേന്ദ്ര കഥാപാത്രമാക്കി ഐവി ശശി സംവിധാനം ചെയ്ത ‘അവളുടെ രാവുകള്‍’ എന്ന സിനിമയെക്കുറിച്ചാണ് ഒരു അഭിമുഖ പരിപാടിക്കിടെയുള്ള നിമിഷയുടെ തുറന്നു പറച്ചില്‍.

നിമിഷ സജയന്റെ വാക്കുകള്‍

“അവളുടെ രാവുകള്‍ എന്ന സിനിമയുടെ പൊളിറ്റിക്സ് ഇന്നും പ്രധാനമാണ്. ആ സിനിമ ഞാന്‍ അടുത്തിടെ കണ്ടപ്പോള്‍ വല്ലാതെ അത്ഭുതപ്പെട്ടു പോയി. അന്നത്തെ കാലത്താണ് അവര്‍ അങ്ങനെയൊരു സിനിമ ചെയ്തത് എന്ന് ഓര്‍ക്കണം. എന്റെ മനസ്സില്‍ ‘അവളുടെ രാവുകള്‍’ അത്രത്തോളം ടച്ച് ചെയ്തു. അത് ഇന്നും പറഞ്ഞാലും കാലഘട്ടത്തിനു അനുയോജ്യമായ രാഷ്ട്രീയമാണ്. അതിലെ രാഗേന്തു കിരണങ്ങള്‍ എന്ന ഗാനവും എനിക്ക് പ്രിയപ്പെട്ടതാണ്. സീമ ചേച്ചിയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്‌. ആ പ്രായത്തില്‍ അങ്ങനെയൊരു കഥാപാത്രത്തെ ഉള്‍ക്കൊണ്ടു ചെയ്തു വിജയിപ്പിക്കുക എന്നത് വലിയ കാര്യമാണ്. ഒരു സമാന്തര സിനിമ എന്നതിലല്ല അത്തരം വിഷയം കൈകാര്യം ചെയ്തിരിക്കുന്നത്. തിയേറ്ററില്‍ വിജയിച്ച ഒരു സിനിമയിലാണ് അത്രയും പ്രസക്തമായ ഒരു പൊളിറ്റിക്സ് കൈകാര്യം ചെയ്തിരിക്കുന്നതെന്നോര്‍ക്കുമ്പോള്‍ മലയാള സിനിമയെ സംബന്ധിച്ച് അഭിമാനിക്കാതെ തരമില്ല”. നിമിഷ സജയന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button