മെഗാ സ്റ്റാർ മമ്മൂട്ടിയും ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് “ദി പ്രീസ്റ്റ്”. ഈ ഇടയ്ക്ക് പുറത്തു വന്ന ചിത്രത്തിന്‍റെ ടീസറിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്‍റെ പുതിയ ടീസറിനെക്കുറിച്ച് യുട്യൂബ് ഇന്ത്യയും ട്വീറ്റ് ചെയ്തിരിക്കുകയാണ്.
Read Also: പ്രേംനസീറിന്റെ കാറുമായി മുരളി ഗോപി ; വൈറൽ ചിത്രം
ഫെബ്രുവരി 27ന് പുറത്തിറങ്ങിയ ടീസറിനു താഴെ ദുല്‍ഖര്‍ സല്‍മാന്‍ കമൻറ്റ് നൽകിയിരുന്നു. “എന്തൊരു ടീസറാണ് ഇത്! എല്ലാവരെയും പോലെ ഞാനും ആവേശഭരിതനാണ്. ഈ ത്രില്ലര്‍ ബിഗ് സ്ക്രീനില്‍ കാണാനായി ഇനി കാത്തിരിക്കാന്‍ വയ്യ. പ്രീസ്റ്റിന്‍റെ മുഴുവന്‍ അണിയറക്കാര്‍ക്കും ആശംസകള്‍” എന്നായിരുന്നു ദുൽഖറിന്‍റെ പ്രതികരണം.
Read Also: ‘മിന്നൽ മുരളി’ ഇനി കർണ്ണാടകയിൽ ; ചിത്രീകരണം പുനരാരംഭിച്ചു
17,000ല്‍ അധികം ലൈക്കുകളും അഞ്ഞൂറിലേറെ റിപ്ലൈകളുമാണ് ദുല്‍ഖറിന്‍റെ കമൻറ്റിന് ലഭിച്ചത്. ഈ കമൻറ്റിന്‍റെ സ്ക്രീന്‍ഷോട്ടാണ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ യുട്യൂബ് ഇന്ത്യ പങ്കുവെച്ചിരിക്കുന്നത്. “ദുല്‍ഖറിന്‍റെ അതേ വികാരം”. എന്ന കുറിപ്പോടുകൂടിയായിരുന്നു യുട്യൂബ് ഇന്ത്യയുടെ ട്വീറ്റ്.
Same emotions as @dulQuer 👆@SaniyaIyappan_ @Nikhilavimal1 pic.twitter.com/50AMrYvAk3
— YouTube India (@YouTubeIndia) March 2, 2021
Read Also: നടിയെ ലൈംഗിക തൊഴിലാളിയായി ചിത്രീകരിച്ചു: സിനിമ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഹൈക്കോടതി
അതേസമയം കോവിഡ് പശ്ചാത്തലത്തില്‍ പല വിദേശരാജ്യങ്ങളിലും തിയെറ്ററുകള്‍ അടഞ്ഞുകിടക്കുന്നതിനാലും കേരളത്തിലെ തിയെറ്ററുകളില്‍ സെക്കന്‍ഡ് ഷോ സാധ്യമല്ലാത്തതിനാലും ചിത്രത്തിന്‍റെ റിലീസ് വീണ്ടും നീട്ടിയിരിക്കുകയാണ്.
Post Your Comments