CinemaGeneralMollywoodNEWS

ഞാനും വിനീതും പരസ്പരം തലയിൽ കൈവച്ചു സത്യം ചെയ്തിട്ടാണ് ആ സിനിമ ചെയ്തത്: മനോജ്.കെ.ജയൻ

രാത്രി രണ്ടു മണി വരെയൊക്കെ നെടുനീളൻ തെലുങ്ക് സംഭാഷണം കാണാപാഠം പഠിച്ചിട്ടാണ് ആ സിനിമ ചെയ്തത്

മനോജ് കെ.ജയൻ്റെ സർഗ്ഗത്തിലെ ‘കുട്ടൻ തമ്പുരാൻ’ എന്ന കഥാപാത്രം ഒരേ പോലെ വില്ലനിസവും, നായകനിസവും പ്രേക്ഷകർക്ക് മുന്നിൽ വെളിവാക്കി തന്ന പാത്ര സൃഷ്ടിയായിരുന്നു. ആ സിനിമയുമായി ബന്ധപ്പെട്ടതും, അതിൻ്റെ തെലുങ്ക് റീമേക്കിൽ അഭിനയിക്കാൻ പോയപ്പോഴുണ്ടായ ഒരു അനുഭവത്തെക്കുറിച്ചും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറയുകയാണ് മനോജ് .കെ.ജയൻ. മനോജ്.കെ.ജയൻ്റെയും, വിനീതിൻ്റെയും സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ‘സർഗം’ സിനിമയിലേത്

മനോജ്.കെ.ജയന്റെ വാക്കുകൾ

“ഞാനും വിനീതും സർഗ്ഗത്തിൽ അഭിനയിക്കുമ്പോൾ വല്ലാത്ത കളി തമാശയായിരുന്നു. അതും ഹരിഹരൻ സാറിൻ്റെ സിനിമയാണെന്ന് ഓർക്കണം. ഞാൻ വിനീതിനെ സ്നേഹത്തോടെ ‘മുനി’ എന്നാണ് വിളിക്കുന്നത്. ഞങ്ങൾ തെലുങ്കിൽ ഈ സിനിമ അഭിനയിക്കാൻ പോയപ്പോൾ തലയിൽ കൈവച്ച് സത്യം ചെയ്തിട്ടാണ് പോയത്. തെലുങ്കിലാണ് ഡയലോഗ് അത്രയും പറയേണ്ടത്. അവിടെ ചിരിക്കാനും, കളിക്കാനും നിന്നാൽ കാര്യങ്ങൾ കുഴയും. അതുകൊണ്ട് തലയിൽ കൈവച്ച് സത്യം ചെയ്തു, അവിടെ പോയാൽ തമാശയ്ക്ക് സ്പേസ് നൽകില്ലെന്ന്. രാത്രി രണ്ടു മണി വരെയൊക്കെ നെടുനീളൻ തെലുങ്ക് സംഭാഷണം കാണാപാഠം പഠിച്ചിട്ടാണ് ആ സിനിമ ചെയ്തത്. ഹരൻ സാറിനേക്കാൾ വളരെ സ്ട്രിക്റ്റ് ആയ സംവിധായനായിരുന്നു തെലുങ്കിൽ”.

shortlink

Related Articles

Post Your Comments


Back to top button