CinemaGeneralKollywoodLatest NewsMovie GossipsNEWS

അടുത്ത പൊങ്കൽ വിരുന്നൊരുക്കാൻ വിജയ് ; ‘ദളപതി 65’ പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുന്നു

വിജയ്‍യുടെ 65-ാം ചിത്രമായി ഒരുങ്ങുന്ന സിനിമ സംവിധാനം ചെയ്യുന്നത്  നെല്‍സണ്‍ ദിലീപ്‍കുമാര്‍ ആണ്

മാസങ്ങളോളം അടച്ചിട്ട തിയറ്ററുകളിൽ ആദ്യം റിലീസിനെത്തിയ ചിത്രമാണ് വിജയ്‌യുടെ ‘മാസ്റ്റർ’. ചിത്രം ഇറങ്ങി ആഴ്ചകൾക്കുള്ളിൽ വൻ ലാഭമാണ് ചിത്രം നേടിയത്. തമിഴ്നാട്ടില്‍ മാത്രമല്ല ആന്ധ്ര/തെലങ്കാനയിലും കര്‍ണാടകത്തിലും കേരളത്തിലുമൊക്കെ വന്‍ പ്രേക്ഷകപ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ വിജയ്‌യുടെ പുതിയ ചിത്രത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

വിജയ്‍യുടെ 65-ാം ചിത്രമായി ഒരുങ്ങുന്ന സിനിമ സംവിധാനം ചെയ്യുന്നത്  നെല്‍സണ്‍ ദിലീപ്‍കുമാര്‍ ആണ്. ഡിസംബറിലായിരുന്നു ചിത്രത്തിന്‍റെ പ്രഖ്യാപനം. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷത്തെ പൊങ്കല്‍ റിലീസ് ആയിരിക്കുമെന്നാണ് കോളിവുഡില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരം. ആക്ഷന്‍ എന്‍റര്‍ടെയ്‍നര്‍ എന്നു കരുതപ്പെടുന്ന ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. ചിത്രീകരണം ഏപ്രിലില്‍ തുടങ്ങി ഈ വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാക്കുമെന്നാണ് സൂചന.

അനിരുദ്ധ് തന്നെയാവും സംഗീത സംവിധാനം. താരനിര്‍ണ്ണയം പുരോഗമിക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡെ, അരുണ്‍ വിജയ്, പൂവൈയ്യാര്‍ തുടങ്ങിയവര്‍ കഥാപാത്രങ്ങളാവുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments


Back to top button