GeneralLatest NewsNEWSTollywood

രാമക്ഷേത്ര നിര്‍മ്മാണം; ഒരു ലക്ഷം രൂപ സംഭാവന നല്‍കുമെന്ന് തെന്നിന്ത്യന്‍ താരം

രാമക്ഷേത്ര നിര്‍മ്മാണത്തിനായി നിധി സമര്‍പ്പണ്‍ പരിപാടി ആരംഭിച്ചിട്ടുണ്ട്

അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഒരു ലക്ഷം രൂപ സംഭാവനയായി നല്‍കുമെന്ന് പ്രഖ്യാപിച്ചു തെന്നിന്ത്യന്‍ താരം പ്രണിത സുഭാഷ്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം താരം അറിയിച്ചത്. ആദ്യഗഡുവായി ലക്ഷം രൂപ നല്‍കുമെന്ന് പ്രണിത പറഞ്ഞു.

ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ മാസം തുടങ്ങാനിരിക്കേ പ്രവര്‍ത്തകര്‍ സംഭാവന പിരിക്കുന്നതിനുള്ള നിധി സമര്‍പ്പണ്‍ പരിപാടി ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് സംഭാവന പ്രഖ്യാപിച്ച്‌ നടി രംഗത്ത് വന്നത്.

”അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി നിധി സമര്‍പ്പണ്‍ പരിപാടി ആരംഭിച്ച വിവരം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. സംഭാവന നല്‍കുന്നതില്‍ പങ്കാളിയാകാനാണ് എന്റെയും തീരുമാനം. എല്ലാവരും സംഭാവന നല്‍കണം”- പ്രണിത പറഞ്ഞു.

shortlink

Post Your Comments


Back to top button