CinemaLatest NewsNEWSTollywood

രവി തേജയ്ക്കൊപ്പം ഉണ്ണി മുകുന്ദനും; വരുന്നു തെലുങ്ക് ചിത്രം ‘കില്ലാടി’

ഉണ്ണി മുകുന്ദൻ അഭിനയിക്കുന്ന മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് കില്ലാടി

മലയാളത്തിൽ മാത്രമല്ല തെലുങ്കിലും മിന്നുന്ന താരമാണ് മലയാളികളുടെ പ്രിയങ്കരനായ യുവനടൻ ഉണ്ണി മുകുന്ദൻ. ഇപ്പോഴിതാ തെലുങ്ക് സൂപ്പർ സ്റ്റാർ രവി തേജ നായകനാവുന്ന കില്ലാടി എന്ന ചിത്രത്തിലും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഉണ്ണി മുകുന്ദൻ. രമേശ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡിംപിൾ ഹ്യാട്ടിയാണ് നായിക. സത്യനാരായണ കൊനേരുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ജനത ഗാരിയേജ് ,ഭാഗമതി എന്നി സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉണ്ണി മുകുന്ദൻ അഭിനയിക്കുന്ന മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് കില്ലാടി . ഹൈദരാബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അർജുൻ സർജ്ജ, മുരളി ശർമ്മ എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button