GeneralKollywoodLatest NewsNEWS

രജനി രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരണം ; സമരവുമായി ആരാധകർ

ചെന്നൈ വള്ളുവര്‍കോട്ടത്തിലാണ് കൂട്ടമായി ആളുകൾ സമരം നടത്തുന്നത്

ചെന്നൈ: നടൻ രജനികാന്ത് രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാമെന്നാവശ്യപ്പെട്ട് സമരവുമായി ആരാധകർ. ചെന്നൈ വള്ളുവര്‍കോട്ടത്തിലാണ് കൂട്ടമായി ആളുകൾ സമരം നടത്തുന്നത്.

സമരത്തിന് ചെന്നൈ സിറ്റി പോലീസ് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സമരത്തില്‍ പങ്കെടുക്കുന്നതില്‍നിന്ന് പ്രവര്‍ത്തകരെ രജനി മക്കള്‍ മന്‍ട്രം നേതൃത്വം വിലക്കിയിതായാണ് വിവരം. അതേസമയം മന്‍ട്രത്തിന്റെ ചില ജില്ലാനേതാക്കള്‍ സമരത്തെ പിന്തുണയ്ക്കുന്നുമുണ്ട്.

ഡിസംബര്‍ 31-ന് തീയതി പ്രഖ്യാപിച്ച് ജനുവരിയില്‍ പാര്‍ട്ടി ആരംഭിക്കുമെന്നായിരുന്നു രജനീകാന്ത് അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ആരോഗ്യ പ്രശ്നം മൂലം രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുകയാണെന്ന് രജനി അറിയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button