GeneralLatest NewsNEWSSpecialVideos

‘ഞാൻ സമ്മതിച്ചേ’ ; ബെറ്റിൽ തോറ്റ നവ്യയുടെ രസകരമായ വീഡിയോ

ചിരിച്ചുകൊണ്ട് നവ്യ പറയുന്നുണ്ട് ‘സമ്മതിച്ചു’ എന്ന്

കുടുംബ വിശേഷങ്ങളും സിനിമ വിശേഷങ്ങളുമൊക്കെ നവ്യ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കുന്ന നടിയാണ് നവ്യ നായർ. ഇക്കുറി തനിക്ക് പണി കിട്ടിയ രസകരമായൊരു വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. ഹീലിയം ബലൂണിന് ശബ്ദം മാറ്റാനുള്ള കഴിവില്ല എന്ന് നവ്യ തർക്കിച്ചു. ഉണ്ടെന്ന് മറ്റുള്ളവരും. എന്നാൽ അതൊന്ന് പരീക്ഷിച്ച് കളയാനാണ് നവ്യ ബലൂർ വീർപ്പിച്ചത്. പക്ഷെ തർക്കത്തിൽ നവ്യ തോറ്റു. ‘എന്താണ് സംസാരിക്കേണ്ടത്’ എന്ന് നവ്യ ചോദിക്കുമ്പോൾ അത് മറ്റാരുടേയോ ശബ്ദമായി തോന്നു.

https://www.instagram.com/p/CJoZ5T4DsnO/?utm_source=ig_web_copy_link

ഉടൻ നവ്യ അടക്കം എല്ലാരും കൂട്ടത്തോടെ ചിരിക്കുന്നു. നവ്യയുടെ ശബ്ദം മാറി കൊച്ചുകുട്ടികളുടേത് പോലെയുള്ള ശബ്ദമായി മാറുന്നുണ്ട്.
നവ്യയ്ക്കും ചിരിയടക്കാൻ സാധിക്കുന്നില്ല. ചിരിച്ചുകൊണ്ട് നവ്യ പറയുന്നുണ്ട് ‘സമ്മതിച്ചു’ എന്ന്. കൂടെയുള്ളവരും കൂട്ടത്തോടെ ചിരിക്കുന്നത് വീഡിയോയിൽ കാണാം.

shortlink

Related Articles

Post Your Comments


Back to top button