GeneralLatest NewsMollywoodNEWSSpecialTV Shows

താര സുന്ദരികളെല്ലാം ഒറ്റ ഫ്രയിമിൽ ; വൈറലായി ചിത്രം

സ്ത്രീശക്തി സ്‌റ്റേജ് ഷോയ്ക്കിടയിലെ ഓര്‍മ്മക്കുറിപ്പും ചിത്രങ്ങളുമാണ്‌ ദിവ്യ ഉണ്ണി പങ്കുവെച്ചിരിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടികളാണ് ദിവ്യ ഉണ്ണി,ജോമോൾ ,ആശാ ശരത്ത്, രചന നാരായണൻ കുട്ടി, ലക്ഷ്മി ഗോപാലസ്വാമി. ഇപ്പോഴിതാ നർത്തകിമാരു കൂടിയ താര സുന്ദരികളുടെ സംഗമത്തിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.സ്ത്രീശക്തി സ്‌റ്റേജ് ഷോയ്ക്കിടയിലെ ഓര്‍മ്മക്കുറിപ്പും ചിത്രങ്ങളുമാണ്‌ നടി ദിവ്യ ഉണ്ണി പങ്കുവെച്ചിരിക്കുന്നത്.

ലക്ഷ്മി ഗോപാലസ്വാമി, ആശ ശരത്, രചന നാരായണന്‍കുട്ടി, മേതില്‍ ദേവിക ഇവര്‍ക്കൊപ്പമുള്ള ചിത്രങ്ങളായിരുന്നു ദിവ്യ ഉണ്ണി പങ്കുവെച്ചത്. നൃത്തത്തെക്കുറിച്ച് പറയുമ്പോള്‍ പ്രേക്ഷക മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന മുഖങ്ങളാണ് ഇവരുടേത്. അവരവരുടെ മേഖലകളില്‍ കഴിവ് തെളിയിച്ച് മുന്നേറുന്ന ഇവരോടൊപ്പം പ്രവര്‍ത്തിക്കാനായത് വലിയ നേട്ടമായാണ് കാണുന്നതെന്ന് ദിവ്യ ഉണ്ണി കുറിച്ചിട്ടുണ്ട്.

എത്ര മനോഹരമായ നിമിഷങ്ങളായിരുന്നു അതെന്ന് പറഞ്ഞായിരുന്നു ജോമോള്‍ എത്തിയത്. ആ നിമിഷങ്ങള്‍ മിസ് ചെയ്യുന്നു. എല്ലാവരോടും സ്‌നേഹം, ഈ ഓര്‍മ്മകളും ചിത്രങ്ങളും പങ്കുവെച്ചതിന് ദിവ്യക്ക് നന്ദിയെന്നുമായിരുന്നു രചന നാരായണന്‍കുട്ടി കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button