CinemaKollywoodLatest NewsNEWS

‘മാസ്റ്റർ’ ഉടൻ പ്രേക്ഷകരിലേക്ക് ; വിജയ്ക്ക് അഭിനന്ദനങ്ങളുമായി ധനുഷ്

സിനിമ കാണുന്നത് തിയറ്റര്‍ സംസ്‍കാരത്തെ വീണ്ടും ഉണര്‍ത്താനാകുമെന്ന് ധനുഷ്

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റർ. വിജയും വിജയ് സേതുപതിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ മാളവിക ആണ് നായിക. അടുത്തിടയിലാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. ഇപ്പോഴിതാ വിജയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് നടൻ ധനുഷ്.ചിത്രം തിയറ്ററുകളില്‍ തന്നെ റിലീസ് ആകുന്നതിനാണ് ധനുഷ് അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

വിജയ്‍ സാറിന്റെ മാസ്റ്റര്‍ ജനുവരി 13ന് റിലീസ് ആകും. സിനിമ സ്‍നേഹികള്‍ക്ക് ഇത് സന്തോഷം പകരുന്ന വാര്‍ത്തയാണ്. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കം ഒപ്പം സിനിമ കാണുന്നത് തിയറ്റര്‍ സംസ്‍കാരത്തെ വീണ്ടും ഉണര്‍ത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു. തിയറ്റര്‍ അനുഭവത്തെ പോലെ മറ്റൊന്നില്ലെന്നും ധനുഷ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button