GeneralLatest NewsMollywoodNEWS

കിടിലൻ മേക്കോവറിൽ അനുപമ പരമേശ്വരൻ ; ചിത്രം ഏറ്റെടുത്ത് ആരാധകർ

വേറിട്ട മേയ്‍ക്കോവറിലാണ് ഇത്തവണ അനുപമ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുപമ പരമേശ്വരൻ. ഗംഭീര തുടക്കത്തോടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും മലയാള സിനിമയിൽ വേണ്ടത്ര രീതിയിൽ ശോഭിക്കാൻ താരത്തിന് സാധിച്ചിട്ടില്ല. എന്നാൽ നിരവധി അന്യഭാഷാ ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്.

സിനിമയിൽ മാത്രമല്ല സമൂഹമാധ്യമങ്ങളിലും സജീവമാണ് അനുപമ. നിരവധി ചിത്രങ്ങളാണ് താരം പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ അനുപമ പങ്കുവെച്ച പുതിയ ഫോട്ടോഷോട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

വേറിട്ട മേയ്‍ക്കോവറിലാണ് ഇത്തവണ അനുപമ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അനുപമ പരമേശ്വരൻ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

മണിയറയിലെ അശോകൻ ആണ് അനുപമ പരമേശ്വരന്റേതായി മലയാളത്തില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button