CinemaKollywoodLatest NewsNEWS

മാസ്റ്ററിന്റെ ഡിജിറ്റൽ സ്ട്രീമിങ് അവകാശം സ്വന്തമാക്കി ആമസോൺ പ്രെെം

ചിത്രം തീയേറ്ററില്‍ തന്നെയായിരിക്കും റിലീസ് ചെയ്യുക

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയുടെ ‘മാസ്റ്റർ’. ചിത്രത്തിന്റെ ഡിജിറ്റല്‍ സ്ട്രീമിങ് അവകാശം ആമസോണ്‍ പ്രെെം സ്വന്തമാക്കിഎന്നാ വിവരമാണ് പുറത്തുവരുന്നത്.അതേസമയം, ചിത്രം തീയേറ്ററില്‍ തന്നെയായിരിക്കും റിലീസ് ചെയ്യുക.

നേരത്തെ നെറ്റ്ഫ്ല്കിസ് ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ഏപ്രില്‍ മാസം റിലീസ് ചെയ്യേണ്ടിയിരുന്ന മാസ്റ്റര്‍ കൊവിഡ് ഭീഷണി മൂലം മാറ്റി വെയ്ക്കുകയായിരുന്നു.

കൈതിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍. ചിത്രത്തില്‍ രവിചന്ദര്‍ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറീമിയ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിജയും വിജയ് സേതുപതിയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button