CinemaGeneralMollywoodNEWS

ആ രണ്ടു മോഹന്‍ലാല്‍ സിനിമകള്‍ കോപ്പിയാണെന്ന ആരോപണം തീര്‍ച്ചയായും നിഷേധിക്കും: സിബി മലയില്‍

തന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ 'ആകാശദൂത്' ഒരു ഇംഗ്ലീഷ് സിനിമയുടെ ടെലിഫിലിമാണെന്നും

മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത സിബി മലയില്‍ താന്‍ മറ്റു ഭാഷ സിനിമകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ചെയ്ത സിനിമകളെക്കുറിച്ച് തുറന്നു പറയുകയാണ്. പക്ഷേ താന്‍ സംവിധാനം ചെയ്ത രണ്ടു സിനിമകള്‍ ഒരിക്കലും കോപ്പിയടി ആരോപണത്തിന്റെ പേരില്‍ മുദ്രണം ചെയ്യേണ്ടതല്ലെന്നും എന്ത് കൊണ്ട് അതിനെക്കുറിച്ച് ആളുകള്‍ അങ്ങനെ സംസാരിക്കുന്നത് ഇന്നും തനിക്ക് അവ്യക്തമായ കാര്യമാണെന്നും സിബി മലയില്‍ പറയുന്നു. തന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ ‘ആകാശദൂത്’ ഒരു ഇംഗ്ലീഷ് സിനിമയുടെ ടെലിഫിലിമാണെന്നും ഒരു പ്രമുഖ ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ സിബി മലയില്‍ പറയുന്നു.

സിബി മലയിലിന്റെ വാക്കുകള്‍

‘സാന്ത്വനം, ആകാശദൂത് പോലെയുള്ള സിനിമകള്‍ മറ്റു ഭാഷ ചലച്ചിത്രങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു തന്നെ ചെയ്തതാണ്. അതൊന്നും ആരും മറച്ചുവെച്ച് ചെയ്തതല്ല. ആകാശദൂത് ഒരു ഇംഗ്ലീഷ് ടെലിഫിലിമാണ്. സാന്ത്വനം ഒരു തെലുങ്ക് സിനിമയുടെ റീമേക്ക് ആണ്.  പക്ഷെ സദയം, ദശരഥം തുടങ്ങിയ സിനിമകള്‍ മറ്റു സിനിമകളിലെ പ്രചോദനമല്ല. എംടി സാറിന്റെ തന്നെ ശത്രു എന്ന കഥയുടെ സിനിമാവിഷ്കാരമാണ് സദയം അത് പോലെ ദശരഥം ലോഹിതദാസ് ഒരു ഹോസ്പിറ്റലില്‍ ലാബ് അസിസ്റ്റന്റ് ആയി ജോലി ചെയ്തപ്പോള്‍ അവിടെ നടന്ന ഒരു സംഭവ കഥയായിരുന്നു അതിന്റെ ഇതിവൃത്തം. ദശരഥവും, സദയവും എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് അറിയില്ല’.

shortlink

Related Articles

Post Your Comments


Back to top button