GeneralLatest NewsMollywoodNEWS

കേസുകളും കൂടുതല്‍ പ്രശ്‌നങ്ങളും, ഇവന്റ് ഇല്ലാ, ഗസ്റ്റ് പ്രോഗ്രാമില്ല, ആകെകൊണ്ട് പ്രാന്ത് പിടിച്ച ഫീലിങ്ങും; ദിയ സന

നല്ല ദാരിദ്രം പറച്ചിലാണെന്നു കരുതണ്ട ഈ വര്‍ഷം ഒരുമാതിരി മനുഷ്യന്മാരെ കൊന്ന് കളഞ്ഞു..

ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെ ജനപ്രീതിനേടിയ താരമാണ് ദിയ സന. സോഷ്യല്‍ മീഡിയയിൽ സജീവമായ ദിയ ഇപ്പോള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പ് ശ്രദ്ധനേടുന്നു.

എന്റെ സഹായം കൊണ്ട് മാത്രം ജീവിക്കുന്ന കുറെ മനുഷ്യരുണ്ട് അവരെ പട്ടിണിക്കിടാതെ മുന്നോട്ട് പോണം എന്നുള്ളത് മാത്രമാണ് ആഗ്രഹം.. 2 പ്രൊജക്റ്റ് കമ്മിറ്റ് ചെയ്ത് എന്നത് മാത്രമാണ് സന്തോഷം.. നല്ല ദാരിദ്രം പറച്ചിലാണെന്നു കരുതണ്ട ഈ വര്‍ഷം ഒരുമാതിരി മനുഷ്യന്മാരെ കൊന്ന് കളഞ്ഞുവെന്നും ദിയ സന കുറിക്കുന്നു

ദിയയുടെ പോസ്റ്റ് പൂർണ്ണ രൂപം

2020 എന്റെ ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ കൊണ്ട് വന്ന വര്‍ഷമെന്ന് മാത്രമേ പറയാന്‍ പറ്റുള്ളൂ.. എത്രയോ സുഹൃത്തുക്കള്‍ ഡിപ്രഷന്‍ ആയും മറ്റസുഖങ്ങള്‍ ആയും കിടക്കുന്നു. എത്ര നല്ലമനുഷ്യര്‍ എന്റെ അടുത്ത് നിന്ന് ഇനി ഒരിക്കലും കാണാന്‍ പറ്റാത്തിടത്തേക് പോയി. പ്രാരാബ്ധങ്ങള്‍ ഒക്കെ കൂടുതല്‍ ആണ് എനിക്ക് ഈ വര്‍ഷം.. ബുദ്ധിമുട്ടിന്റെ അങ്ങേയേറ്റം എന്നൊക്കെ പിന്നെയും അറിഞ്ഞത് ഇതേ വര്‍ഷമാണ്.. കേസുകളും കൂടുതല്‍ പ്രശ്‌നങ്ങളും ഒക്കെയായി. ഇവന്റ് ഇല്ലാ, ഗസ്റ്റ് പ്രോഗ്രാമില്ല, ആകെകൊണ്ട് പ്രാന്ത് പിടിച്ച ഫീലിങ്ങും. എന്റെ സഹായം കൊണ്ട് മാത്രം ജീവിക്കുന്ന കുറെ മനുഷ്യരുണ്ട് അവരെ പട്ടിണിക്കിടാതെ മുന്നോട്ട് പോണം എന്നുള്ളത് മാത്രമാണ് ആഗ്രഹം.. 2 പ്രൊജക്റ്റ് കമ്മിറ്റ് ചെയ്ത് എന്നത് മാത്രമാണ് സന്തോഷം.. നല്ല ദാരിദ്രം പറച്ചിലാണെന്നു കരുതണ്ട ഈ വര്‍ഷം ഒരുമാതിരി മനുഷ്യന്മാരെ കൊന്ന് കളഞ്ഞു.. കൊറോണ കൊറോണ കൊറോണ. എല്ലാവരുടെയും അന്നം വരെ മുടക്കി.. ഏകദേശം എല്ലാവരുടെയും അവസ്ഥ ഇതൊക്കെ തന്നെയാണ് 2021 നീയൊക്കെ ഇനി എങ്ങനെ വരവേല്‍കാനാ സന്തോഷത്തോടെ വേണോ

shortlink

Related Articles

Post Your Comments


Back to top button