CinemaGeneralMollywoodNEWS

എഴുതിയ സിനിമകള്‍ക്ക് ലോഹിതദാസ് ശരിയായ പ്രതിഫലം വാങ്ങിയിരുന്നില്ല: സിബി മലയില്‍ പറയുന്നു

പണം ഒരിക്കലും ലോഹിയെ മോഹിപ്പിച്ചിട്ടില്ല

സിബി മലയില്‍ എന്ന സംവിധായകന്റെ ക്രാഫ്റ്റ് ലോഹിതദാസ് എന്ന തിരക്കഥാകൃത്തിന്റെ കൂടി പിന്‍ബലമാണ്. വളരെ നൈസര്‍ഗികമായി സിനിമ രചിച്ച ലോഹിതദാസ് മലയാള സിനിമയില്‍ ഉയര്‍ത്തി കൊണ്ട് വന്ന സംവിധായകനായിരുന്നു സിബി മലയില്‍. ലോഹിതദാസിന്റെ തീവ്രമായ രചനകളെ അത്ഭുതകമായി ആവിഷ്കരിച്ച സിബി മലയില്‍ ലോഹിതദാസ് സിനിമയില്‍ വാങ്ങിയിരുന്ന പ്രതിഫലത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്.

‘ലോഹിതദാസ് ഒരിക്കലും പണത്തിന്റെ പിറകെ പോയിരുന്ന ആളല്ല. എഴുതിയ സിനിമകള്‍ക്ക് ശരിയായ പ്രതിഫലം പോലും ലോഹി വാങ്ങിയിരുന്നോ എന്ന് സംശയമാണ്. പണം ഒരിക്കലും ലോഹിയെ മോഹിപ്പിച്ചിട്ടില്ല. ഒരു സംവിധായകനെന്ന നിലയില്‍ ലോഹിതദാസ് എനിക്ക് വേണ്ടി തിരക്കഥ രചിക്കാതിരുന്നപ്പോള്‍ അത് എന്നെ തീര്‍ച്ചയായും ബാധിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും ലോഹിയുടെ തിരക്കഥകള്‍ നല്‍കിയ ഒരു ഊര്‍ജ്ജമായിരുന്നു എന്റെ സിനിമകള്‍ ഇന്നും ഓര്‍മിപ്പിക്കപ്പെടുന്നതിനു കാരണം. ലോഹിതദാസ് എന്ന തിരക്കഥാകൃത്ത് ലോഹിതദാസ് എന്ന സംവിധായകനായപ്പോള്‍ അദ്ദേഹത്തില്‍ പരിമിതികളുണ്ടായി അത് എനിക്ക് തിരിച്ചറിയാമായിരുന്നു. ഞാന്‍ എഴുതുന്ന ഷോട്ട് ഞാന്‍ അങ്ങനെ ചിത്രീകരിക്കും എന്ന ചിന്ത ലോഹിയില്‍ കടന്നു കൂടിയിരുന്നു’. ഒരു ടിവി ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കവേയാണ് ലോഹിതദാസിന്റെ ഓര്‍മ്മകളെക്കുറിച്ച് സിബി മലയില്‍ പങ്കുവച്ചത്.

shortlink

Related Articles

Post Your Comments


Back to top button