GeneralLatest NewsMollywoodNEWS

പലര്‍ക്കും ഞാനൊരു മലയാളിയാണെന്ന കാര്യം അറിയില്ല; നടി മഹിമ പറയുന്നു

ദിലീപിന്റെ കാര്യസ്ഥനില്‍ അഭിനയിക്കുമ്ബോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയാണ്.

ജനപ്രിയനായകൻ ദിലീപിന്റെ കാര്യസ്ഥനിലൂടെ മലയാളത്തിലേയ്ക്ക് എത്തിയ താരമാണ് മഹിമ നമ്പ്യാർ. അതിനു ശേഷം മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെ മാസ്റ്റര്‍പീസിലും മധുരരാജയിലും ശ്രദ്ധേയമായ വേഷങ്ങളിലെത്തിയ മഹിമ തമിഴിലാണ് ഇപ്പോൾ സജീവം. എന്തുകൊണ്ട് മലയാള സിനിമയിൽ കാണുന്നില്ല എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് താരം.

കാസര്‍ഗോഡ് സ്വദേശിനിയാണ് മഹിമ. ‘പലര്‍ക്കും ഞാനൊരു മലയാളിയാണെന്ന കാര്യം അറിയില്ല. അതുകൊണ്ടായിരിക്കും മലയാളത്തേക്കാള്‍ കൂടുതല്‍ തമിഴ് സിനിമകളില്‍ ഓഫര്‍ വരുന്നത്. മലയാളിയായിട്ടും എന്തേ മലയാളത്തില്‍ ഇത്രയും കുറച്ച്‌ സിനിമകള്‍ ചെയ്യുന്നു എന്ന് അറിയുന്നവര്‍ ചോദിക്കുന്നുണ്ട്. ഞാന്‍ കാസര്‍ഗോഡുകാരിയാണെന്നത് ആയിരിക്കും ഒരു കാരണം. കാസര്‍ഗോഡിന് പകരം എറണാകുളത്താണ് ഞാന്‍ സെറ്റില്‍ ചെയ്തിരുന്നെങ്കില്‍ കുറച്ച്‌ കൂടി സിനിമാ മേഖലുമായി അടുപ്പം ഉണ്ടായേനെ എന്നും കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മഹിമ പറയുന്നു.

read also:ഡ്രാ​ഗണ്‍ഫ്ലൈ ക്ലബില്‍ നടന്ന റെയ്ഡിൽ നടന്‍ ഹൃത്വിക് റോഷന്റെ മുന്‍ഭാര്യ സുസൈന്‍ ഖാന്‍ അറസ്റ്റില്‍

”മധുരരാജയിലും മാസ്റ്റര്‍പീസിലും നാടന്‍ വേഷങ്ങളായിരുന്നു. ശരിക്കും ഞാനത്ര നാടനല്ല. അത്യാവശ്യം മോഡേണ്‍ ഔട്ട് ഫിറ്റ്‌സ് ഉപയോഗിക്കുന്ന മോഡേണ്‍ ഔട്ട് ലുക്കുള്ള ഒരാളാണ്. ദിലീപിന്റെ കാര്യസ്ഥനില്‍ അഭിനയിക്കുമ്ബോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയാണ്. പണ്ട് മുതലേ സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു.” താരം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button