CinemaHollywoodLatest NewsNEWS

‘വണ്ടർ വുമൻ 1984’ ; ചിത്രത്തിന്റെ ദൃശ്യം പുറത്തുവിട്ടു, വീഡിയോ കാണാം

ബോളിവുഡ് നടി സൗന്ദര്യ ശര്‍മയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്

ലോകമെമ്പാടുമുള്ള പ്രേക്ഷകർ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രമാണ് ‘വണ്ടര്‍ വുമണ്‍ 1984’. 2017ൽ റിലീസായ ‘വണ്ടർ വുമൺ’ ആദ്യഭാഗത്തിന്റെ തുടർച്ചയെന്നോണം രണ്ടാം ഭാഗമായി ഒരുങ്ങുന്ന ചിത്രമാണ് വണ്ടര്‍ വുമണ്‍.ഗാല്‍ ഗഡോറ്റാണ് ചിത്രത്തിൽ വണ്ടര്‍ വുമണായി എത്തുന്നത്. പാറ്റി ജെൻകിൻസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്ന് മിനിറ്റ് രംഗം പുറത്ത് വിട്ടിരിക്കുകയാണ്.

ഈ ക്രിസ്മസ് റിലീസായി ഡിസംബർ 16ന് യുകെയിലെ തീയേറ്ററുകളിലും പിന്നാലെ അമേരിക്കയിലെ തീയറ്ററുകളിലും റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.ഈ വര്‍ഷം ജൂണിലായിരുന്നു ചിത്രത്തിന്റെ റിലീസ് ആദ്യം തീരുമാനിച്ചിരുന്നത്. എങ്കിലും കൊവിഡ് വ്യാപനം മൂലം റിലീസ് വല്ലാതെ വൈകുകയായിരുന്നു. ചിത്രത്തിന്റെ ഒന്നാം ഭാഗം ചിത്രീകരിച്ചിരുന്നത് 1920 കളില്‍ നടക്കുന്ന രീതിയിലാണ്. ബോളിവുഡ് നടി സൗന്ദര്യ ശര്‍മയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

shortlink

Post Your Comments


Back to top button