GeneralLatest NewsMollywoodNEWSSpecial

സുഹൃത്തുക്കൾക്കൊപ്പം അനുശ്രീ സ്വിമ്മിങ്‌പൂളിൽ ചെയ്തതെന്ത്? ചിത്രത്തിന് സ്വന്തമായി കമന്റ് ചെയ്ത് അനു

 ഇത് സൈബർ ആങ്ങളമാർക്കുള്ള മറുപടിയോ

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സിനിമയിൽ മാത്രമല്ല സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് താരം. കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ ഫോട്ടോഷൂട്ട് നടത്തിയതും അനുശ്രീ ആണ്. മാത്രമല്ല തന്റെ അവധിക്കാലം സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കുകയാണ് അനു. ഇപ്പോഴിതാ തന്റെ ചിത്രത്തിന് അനു തന്നെ രസകരമായ ക്യാപ്ഷൻ കൊടുത്തിരിക്കുന്നതാണ് ചർച്ചയാവുന്നത്.

കൂട്ടുകാരുമൊത്ത് പൂളിൽ ചിലവിടുന്ന ചിത്രങ്ങളാണ് അനുശ്രീ ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിന് താഴെ അനുശ്രീ കൊടുത്ത കുറിപ്പാണു വൈറലാകുന്നത്.ആരുമില്ലാത്തപ്പോൾ കൂട്ടുകാരുമൊത്ത് അനുശ്രീ സ്വിമ്മിങ്പൂളിൽ ചെയ്തതെന്ത്? എന്ന ചോദ്യത്തോടെയാണ് ക്യാപ്‌ഷൻറെ തുടക്കം. അതിനുള്ള മറുപടിയും അനുശ്രീ തന്നെ നൽകുന്നുണ്ട്. ഒരു മത്സ്യത്തെ പോലെ നീന്തിത്തുടിക്കുമ്പോൾ സുഹൃത്തുക്കൾ തനിക്ക് കാവലായി ഒപ്പം നിൽക്കുകയാണ് എന്നാണ് അനുശ്രീ പറയുന്നത്.മൂന്നാറിൽ കൂട്ടുകാരുമൊത്ത് വെക്കേഷന് ആഘോഷിക്കുകയാണ് അനുശ്രീ.

സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റുമാരായ സജിത്ത്, സുജിത്, സുഹൃത്ത് മഹേഷ് എന്നിവരാണ് അനുശ്രീയ്ക്കൊപ്പമുള്ളത്. നേരത്തെയും മൂന്നാർ യാത്രയുടെ ചിത്രങ്ങൾ അനുശ്രീ പങ്കുവെച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button