GeneralLatest NewsNEWSTollywood

പ്രശസ്ത സിനിമാ സംവിധായകന്‍ അന്തരിച്ചു

കന്നഡ സൂപ്പര്‍താരം രാജ്കുമാറുമൊത്ത് നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ വിജയ് റെഡ്ഡി

കന്നഡ സിനിമാലോകത്ത് നിന്നും വീണ്ടും വിയോഗ വാർത്തകൂടി. പ്രമുഖ സംവിധായകന്‍ വിജയ് റെഡ്ഡി അന്തരിച്ചു. 84 വയസ്സായിരുന്നു. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് അദ്ദേഹം.

കന്നഡ സൂപ്പര്‍താരം രാജ്കുമാറുമൊത്ത് നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ വിജയ് റെഡ്ഡി 1970 ല്‍ രംഗമഹല്‍ സെക്രേത എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്.

read also:ചാവേർ ആക്രമണകാരിയാണെന്ന സംശയം; തെരുവിൽ കൂടി നടന്ന യുവ നടൻ അറസ്റ്റിൽ

മയൂര, സനദി അപ്പണ്ണ, ഭക്ത പ്രഹ്‌ളാദ, ടൈഗര്‍ മാലിക് ഫോഡര്‍, താലി ഭാഗ്യ, ഓട്ടോ രാജ, ദേവ തുടങ്ങി 37 കന്നഡ സിനിമകൾ കൂടാതെ 16 ഹിന്ദി സിനിമകളും 12 തെലുഗു സിനിമകളും വിജയ് റെഡ്ഡി സംവിധാനം ചെയ്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button