GeneralLatest NewsNEWSTollywood

നടി മേഘ്ന രാജിന്റെ സീമന്ത ചടങ്ങുകളിൽ ചീരുവും!! അമ്പരപ്പിച്ച് ആരാധകരുടെ സ്നേഹ സമ്മാനം

ചിരഞ്ജീവി ഹൃദയസ്തംഭനത്തെത്തുടർന്ന് മരണപ്പെടുമ്പോൾ 4 മാസം ഗർഭിണിയായിരുന്നു മേഘ്ന

മലയാളികളുടെ പ്രിയതാരം മേഘ്ന രാജിന്റെ സീമന്ത ചടങ്ങുകളുടെ വിഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഭർത്താവ് ചിരഞ്ജീവി സർജ്ജയുടെ വിയോഗ വേദനയിൽ കഴിയുമ്പോഴും കുഞ്ഞു അതിഥിയ്ക്കുമായി സന്തോഷത്തിൽ കാത്തിരിക്കുകയാണ് താരം.

ചിരഞ്ജീവി ഹൃദയസ്തംഭനത്തെത്തുടർന്ന് മരണപ്പെടുമ്പോൾ 4 മാസം ഗർഭിണിയായിരുന്നു മേഘ്ന.കഴിഞ്ഞ ദിവസം നടന്ന സീമന്ത ചടങ്ങുകളുടെ കൂടുതൽ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സീമന്ത ചടങ്ങിന്റെ സന്തോഷ നിമിഷങ്ങളിൽ മേഘ്ന ഇരുന്നതിനു പിന്നിലായി ചിരഞ്ജീവി സർജയുടെ വലിയൊരു കട്ടൗട്ട് സ്ഥാപിച്ചിരുന്നു. ഇതിനു പിന്നാലെ മേഘ്നയ്ക്കൊപ്പം ചിരുവിനെ ചേർത്തു നിർത്തി ആരാധകർ മനോഹരമായി എഡിറ്റ് ചെയ്ത ചിത്രങ്ങൾ സമ്മാനിച്ചിരിക്കുകയാണ്. ഈ ചിത്രങ്ങൾ ഇതിനോടകം ഇവരുടെ ഫാൻസ് പേജുകളിൽ വൈറൽ ആണ്.

https://www.instagram.com/p/CF89OdFAJr_/?utm_source=ig_embed

 

shortlink

Related Articles

Post Your Comments


Back to top button