CinemaLatest NewsNEWS

ഇന്ന് അധികാരത്തിലിരിക്കുന്നവരെക്കുറിച്ചു സമൂഹമാധ്യമത്തിൽ അഭിപ്രായം പറഞ്ഞാൽ കണ്ണടച്ച് തുറക്കും മുൻപ് കേസും ശിക്ഷയും; നിയമം കണ്ണുപൂട്ടിയിരിക്കുമ്പോൾ ജനം നിയമം നടപ്പാക്കും ജോയി മാത്യു

ജനകീയ കോടതികൾ ഉണ്ടാകുന്നത് ഇങ്ങനെയൊക്കയാണ് അഭിവാദ്യങ്ങൾ

യൂട്യൂബിലൂടെ കേരളത്തിലെ ഫെമിനിസ്റ്റുകളെയടക്കം മോശമായി ചിത്രീകരിച്ചും അശ്ലീലം പറഞ്ഞും വിജയ് പി നായരെന്ന വ്യക്തി രം​ഗത്ത് വന്നിരുന്നു.

കരിഓയിൽ പ്രയോഗം,മാപ്പുപറയിക്കൽ തുടങ്ങിയവയാണ് ഇപ്പോൾ കൊടുക്കുന്ന മരുന്നുകൾ , രോഗം കലശലാവുമ്പോൾ അതിനനുസരിച്ച മരുന്നും നൽകപ്പെടും എന്ന് കരുതാം .. അധികാരത്തിലിരിക്കുന്നവരെക്കുറിച്ചു സമൂഹമാധ്യമത്തിൽ അഭിപ്രായം പറഞ്ഞാൽ കണ്ണടച്ച് തുറക്കും മുൻപ് കേസും ശിക്ഷയുമെന്നാണ് താരം പറയുന്നത്.

ഞരമ്പ് രോഗത്തിന് പുതിയ മരുന്നുമായി മൂന്നു സ്ത്രീകൾ.

————————————ചുട്ടപെട ,കരിഓയിൽ പ്രയോഗം,മാപ്പുപറയിക്കൽ തുടങ്ങിയവയാണ് ഇപ്പോൾ കൊടുക്കുന്ന മരുന്നുകൾ , രോഗം കലശലാവുമ്പോൾ അതിനനുസരിച്ച മരുന്നും നൽകപ്പെടും എന്ന് കരുതാം .
അധികാരത്തിലിരിക്കുന്നവരെക്കുറിച്ചു സമൂഹമാധ്യമത്തിൽ അഭിപ്രായം പറഞ്ഞാൽ കണ്ണടച്ച് തുറക്കും മുൻപ് കേസും ശിക്ഷയും.

അതേസമയം സ്‌ത്രീകളെക്കുറിച്ചു വ്യക്തിഹത്യയും ആഭാസവും അശ്ലീലവും പ്രചരിപ്പിച്ചവന് നേരെ നിയമത്തിന്റെ കണ്ണ് അടഞ്ഞുകിടക്കുമ്പോൾ ജനം നിയമം കൈയ്യിലെടുക്കുന്നതിനെ എങ്ങിനെ തെറ്റുപറയും ?

നിയമം കണ്ണുപൂട്ടിയിരിക്കുമ്പോൾ ജനം നിയമം നടപ്പാക്കും. ജനകീയ കോടതികൾ ഉണ്ടാകുന്നത് ഇങ്ങനെയൊക്കയാണ്.
അഭിവാദ്യങ്ങൾ

shortlink

Related Articles

Post Your Comments


Back to top button