GeneralLatest NewsTollywood

നടി രാഗിണിയുടെ ഫ്ലാറ്റില്‍ റെയ്ഡ്; നടി സഞ്ജനയ്ക്കും ഹാജരാകാന്‍ നോട്ടീസ് ; ലഹരിമരുന്ന് കേസില്‍ സിനിമാ മേഖലയിലെ കൂടുതല്‍ പേര്‍ കുടുങ്ങുമെന്ന് സൂചന

രാഗിണിയുടെ യലഹങ്കയിലെ ഫ്ലാറ്റിലാണ് റെയ്ഡ്.

ബംഗളൂരു ലഹരിമരുന്ന് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നടി സഞ്ജന ഗല്റാണിയ്ക്ക് പോലീസ് നോട്ടീസ് നല്കി. ഈ കേസില്‍ നടി രാഗിണി ദ്വിവേദിയുടെ ഫ്ലാറ്റില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. രാഗിണിയുടെ യലഹങ്കയിലെ ഫ്ലാറ്റിലാണ് റെയ്ഡ്. ചോദ്യംചെയ്യലിന് രാഗിണി ദ്വിവേദി ഇന്ന് ഹാജരാകാന്‍ ഇരിക്കുകയാണ് പരിശോധന. ഹാജരാകാന്‍ ശനിയാഴ്ച വരെ സമയം ചോദിച്ചെങ്കിലും സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അത് നിരസിച്ചിരുന്നു.

കന്നട സിനിമാ മേഖലയിലെ കൂടുതല്‍ പേര്‍ കുടുങ്ങുമെന്ന് സൂചന നല്‍കി സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്. കന്നഡ ചലച്ചിത്ര മേഖലയുമായി ബന്ധമുള്ള മറ്റൊരാളും അറസ്റ്റിലായതായി സൂചനയുണ്ട്. സഞ്ജന ഗൽറാണിയുടെ സഹായി രാഹുലാണിതെന്നാണ് സൂചന.

shortlink

Related Articles

Post Your Comments


Back to top button