GeneralLatest NewsMollywood

‘കൃതിക’യുമായി സംവിധായിക ആര്യകൃഷ്ണൻ; ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

ആര്യ കൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന കൃതിക നിര്‍മ്മിക്കുന്നത് ഈസ്റ്റ്‌കോസ്റ്റ് ഓഡിയോ ആന്‍ഡ് വിഷ്വല്‍ ഇന്റര്‍ടൈമെന്റ്സ് ആണ്.

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയ ‘അരൂപി’ എന്ന ചിത്രത്തിന് ശേഷം ‘കൃതിക’യുമായി സംവിധായിക ആര്യകൃഷ്ണൻ ആര്‍ കെ. പ്രശസ്ത സിനിമ സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ അസിസ്റ്റന്റ് ആയിരുന്ന  ആര്യകൃഷ്ണൻ ഒരുക്കുന്ന കൃതികയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്. ഒരു സാങ്കല്പിക കഥയെ അടിസ്ഥാനമാക്കിയ ഒരുക്കുന്ന കൃതിക  ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ഷോര്‍ട്ട്ഫിലിമാണ്.

സിനിമ താരം അരുൺ പുനലൂർ ആണ് പോസ്റ്റർ റിലീസ് ചെയ്തത് . കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ പോസ്റ്റർ ചർച്ചാ വിഷയമാവുകയാണ്. ഒരു മോഡൽ പെണ്കുട്ടിയുടെ കഥ പറയുന്ന ഈ ഹൃസ്വ ചിത്രം പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും മറ്റൊരു ദൃശ്യ വിരുന്നായിരിക്കും ഈ ഹൃസ്വ ചിത്രമെന്നും സംവിധായിക അഭിപ്രായപ്പെട്ടു .

ആര്യ കൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന കൃതിക നിര്‍മ്മിക്കുന്നത് ഈസ്റ്റ്‌കോസ്റ്റ് ഓഡിയോ ആന്‍ഡ് വിഷ്വല്‍ ഇന്റര്‍ടൈമെന്റ്സ് ആണ്.  പ്രിയങ്ക സുരേഷും ഷാനും കേന്ദ്ര കഫഹപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഹൃസ്വ ചിത്രത്തിന്റെ ഛായാഗ്രഹണം എ ഇ എമ്മ് ഇ നിർവ്വഹിച്ചിരിക്കുന്നു . എഡിറ്റിംഗ് ഡോൻസാക്കിയും ബിജിഎം എസ്‌ കെ ബാലചന്ദ്രൻനും ആണ് ചെയ്തിരിക്കുന്നത് .

 

shortlink

Related Articles

Post Your Comments


Back to top button