GeneralLatest NewsMollywood

വിനായകിന് അപ്രതീക്ഷിത സമ്മാനവുമായി പ്രിയതാരം

ആ ഫോൺ സംഭാഷണം പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ പ്രേക്ഷപണം ചെയ്തിരുന്നു.

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ തൊടുപുഴ സ്വദേശി വിനായകിന് അപ്രതീക്ഷിത സമ്മാനവുമായി മലയാളത്തിന്റെ പ്രിയതാരം ദുല്ഖര്‍ സല്‍മാന്‍. പരീക്ഷയില്‍ 500ൽ 493 മാർക്കു വാങ്ങിയ വിനായകിനു ഏറ്റവും പുതിയ മോഡലിലുള്ള ഒരു സ്മാർട്ട്ഫോണാണ് ദുൽഖർ സമ്മാനമായി നൽകിയത്. ഇന്നലെ ഫോണിൽ വിളിച്ച് നേരിട്ട് അഭിനന്ദനങ്ങൾ അറിയിച്ചതിനു പിന്നാലെയാണ് താരത്തിന്റെ സ്നേഹസമ്മാനം വിനായകിനെ തേടി എത്തിയത്.

സംഭവിച്ചത് സ്വപ്നമോ യാഥാർത്ഥ്യമോ എന്ന ചിന്തയിലാണ് വിനായക്. വിനായകിനെ പ്രധാനമന്ത്രി നേരിട്ടു വിളിച്ച് അഭിനന്ദിച്ചിരുന്നു. ആ ഫോൺ സംഭാഷണം പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ പ്രേക്ഷപണം ചെയ്തിരുന്നു. ഡൽഹി യൂണിവേഴ്സിറ്റിയിൽ ബിരുദപഠനത്തിന് ചേരാനുള്ള അപേക്ഷ നൽകി കാത്തിരിക്കുകയാണ് വിനായക്.

shortlink

Related Articles

Post Your Comments


Back to top button