GeneralLatest NewsMollywood

ജഗദീഷ് ഒഴികെ ബാക്കി എല്ലാവരും സമ്മതമറിയിച്ചു; ആ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പക വീട്ടിയാതായിരുന്നു!! സിദ്ധിഖ് തുറന്നു പറയുന്നു

അപ്പുക്കുട്ടന്റെ റോളിന് ജഗദീഷായിരിക്കും ഏറ്റവും നല്ലതെന്ന് ഞങ്ങള്‍ ഉറപ്പിച്ചു പറഞ്ഞു. സിദ്ധിഖിന്റെയും അശോകന്റെയുമെല്ലാം റോളുകള്‍ മാറി.

മലയാളത്തിന്റെ എക്കാലത്തെയും വിജയചിത്രങ്ങളില്‍ ഒന്നാണ് ഇന്‍ ഹരിഹര്‍ നഗര്‍. ഈ ചിത്രത്തിനു ഓരോ കാലഘട്ടത്തിലെയും വ്യതിയാനങ്ങള്‍ കൂട്ടിച്ചേര്‍ത്ത് മൂന്നു ഭാഗങ്ങള്‍ ഒരുങ്ങിയതും അതിലെ കഥാപാത്രങ്ങളുടെ ജനപ്രീതിയാണ് കാണിക്കുന്നത്. മഹാദേവനും അപ്പുക്കുട്ടനും തോമസുകുട്ടിയും ഗോവിന്ദന്‍കുട്ടിയും ക ചേര്‍ന്നൊരുക്കിയ ചിരിപ്പൂരത്തിനു പിന്നില്‍ സിദ്ധിഖ് – ലാല്‍ കൂട്ടുക്കെട്ടായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറത്ത് ചിത്രത്തിന്റെ കാസ്റ്റിംഗിന് പിന്നിലെ ചില സംഭവങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ സിദ്ധിഖ്.

”ഇന്‍ ഹരിഹര്‍ നഗറിന്റെ നിര്‍മാതാക്കളായ കുര്യച്ചനും ഫാസില്‍ സാറിന്റെ സഹോദരനായ ഖായിസും ഖത്തറിലായിരുന്നു. അതുകൊണ്ട് ഫാസില്‍ സാറിനെയും ഒരു എക്സിക്യൂട്ടീവ് പ്രൊഡ്യൂസറിനെയും ആ ചുമതല ഏല്‍പ്പിച്ചു. ചിത്രത്തില്‍ അപ്പുക്കുട്ടനായി ജഗദീഷിനെയാണ് നിശ്ചയിച്ചിരുന്നത്. ഞാനും ലാലും ജഗദീഷിനോട് സിനിമയില്‍ അദ്ദേഹത്തിന് നല്ലൊരു റോളുണ്ടെന്നും കാസ്റ്റിംഗ് തുടങ്ങുമ്ബോള്‍ അറിയിക്കമെന്നും പറഞ്ഞു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറിനെ അദ്ദേഹത്തെ കാണുവാനും ഡേറ്റ് ബുക്ക് ചെയ്യാനും അയച്ചു.

അയാള്‍ ജഗദീഷ് ഒഴികെ ബാക്കി എല്ലാവരും സമ്മതമറിയിച്ചു എന്നു ഞങ്ങളോട് പറഞ്ഞു. എന്തായാലും മുന്നോട്ട് പോകുവാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. ഫാസില്‍ സാറുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുകയും ചെയ്തു. സിദ്ധിഖ് ഈ ചിത്രത്തിന് ഒരു മുതല്‍ക്കൂട്ടാകും എന്ന് ഞങ്ങള്‍ ഉറപ്പിച്ചു. അപ്പുക്കുട്ടനായി അഭിനയിക്കുവാന്‍ ഫാസില്‍ സര്‍ അദ്ദേഹത്തിന് അഡ്വാന്‍സ് കൊടുക്കുകയും ചെയ്തു.

പിന്നീട് ചിത്രത്തിന്റെ ഛായാഗ്രാഹകനായ വേണുവിനെ കാണാന്‍ തിരുവനന്തപുരത്തിന് പോകുന്ന വഴി റെയില്‍വേ സ്റ്റേഷനില്‍ വെച്ച്‌ ഞങ്ങള്‍ ജഗദീഷിനെ കണ്ടു എന്താണ് അദ്ദേഹത്തിന് വേണ്ടി എഴുതിയ കഥാപാത്രം നിരസിച്ചതെന്നും ഞങ്ങള്‍ ചോദിച്ചു. ഞെട്ടിപ്പോയ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. “ഞാന്‍ നോ പറഞ്ഞുവെന്ന് ആരാണ് പറഞ്ഞത്? ഞാന്‍ ആ റോളിന് വേണ്ടി കാത്തിരിക്കുകയായിരുന്നു.” എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അദ്ദേഹത്തെ കാണാന്‍ വന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ ഇല്ലായെന്നും അവര്‍ അത്ര രസത്തില്‍ അല്ലായെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രോജക്ടിന്റെ പേരില്‍ ഇരുവരും തമ്മില്‍ ഒരു അസ്വാരസ്യം ഉണ്ടായിരുന്നു. അവസരം കിട്ടിയപ്പോള്‍ ആ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അതിന് പക വീട്ടുകയായിരുന്നു.

തിരികെ വരുന്ന വഴി ഞങ്ങളോട് ആലപ്പുഴയില്‍ ഇറങ്ങുവാന്‍ ഫാസില്‍ സാര്‍ ആവശ്യപ്പെട്ടു. അവിടെ വെച്ച്‌ അദ്ദേഹം ആ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറെ വിളിക്കുകയും ഇതിലേക്ക് വ്യക്തിപരമായ പ്രശ്നങ്ങളെ വലിച്ചിഴച്ചതിന് ദേഷ്യപ്പെടുകയും ചെയ്തു. ഞങ്ങളോട് ഒരു പരിഹാരം ഫാസില്‍ സാര്‍ ആവശ്യപ്പെട്ടു. അപ്പുക്കുട്ടന്റെ റോളിന് ജഗദീഷായിരിക്കും ഏറ്റവും നല്ലതെന്ന് ഞങ്ങള്‍ ഉറപ്പിച്ചു പറഞ്ഞു. സിദ്ധിഖിന്റെയും അശോകന്റെയുമെല്ലാം റോളുകള്‍ മാറി. അപ്പുക്കുട്ടന്‍ ജഗദീഷിന് അദ്ദേഹത്തിന്റെ കരിയറില്‍ വലിയൊരു ബ്രേക്ക്ത്രൂ നല്‍കി.” സിദ്ധിഖ് പറയുന്നു

shortlink

Related Articles

Post Your Comments


Back to top button