GeneralLatest NewsMollywood

അമ്മ ഉത്തര്‍പ്രദേശില്‍ തീര്‍ഥാടനത്തില്‍; ലോക്ഡൌണില്‍ ആയതിനെക്കുറിച്ചു നടി ഐശ്വര്യ ലക്ഷ്മി

അമ്മയുടെ വിവാഹത്തിന് താലികെട്ട് കഴിഞ്ഞ് അച്ഛന്റെ വീട്ടിലേക്ക് പോകുമ്പോള്‍ അണിഞ്ഞിരുന്ന നീല കാഞ്ചീപുരം സാരിയുടുത്ത് ഐശ്വര്യ മുന്പ് ചിത്രം പങ്കുവച്ചിരുന്നു

കൊറോണയെ തുടര്‍ന്ന് രാജ്യം ലോക്ഡൌണില്‍ ആയതോടെ ഷൂട്ടിംഗ് എല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ താരങ്ങള്‍ എല്ലാം കുടുംബത്തോടൊപ്പം ചിലവഴിക്കുകയാണ്. എന്നാല്‍ ചിത്രീകരണം എല്ലാം നിര്‍ത്തി നടി ഐശ്വര്യ ലക്ഷ്മി വീട്ടില്‍ എത്തിയപ്പോള്‍ അമ്മ തീര്‍ഥാടനത്തില്‍. ഉത്തര്‍പ്രദേശില്‍ തീര്‍ത്ഥാടനത്തിനു പോയി അവിടെ ലോക്ഡൌണില്‍ ആയിരിക്കുകയാണ് ഐശ്വര്യയുടെ അമ്മ വിമല കുമാരി.

”അമ്മ യുപിയിൽ പോയിരിക്കുന്നത് ഞാന്‍ സിനിമ ഉപേക്ഷിച്ച് എംഡി ചെയ്യാന്‍ പോകണമെന്ന് പ്രാര്‍ഥിക്കാനാണ്” ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നു. അമ്മയെക്കുറിച്ച് ഐശ്വര്യയുടെ വാക്കുകള്‍ ഇങ്ങനെ… ”അമ്മ അല്പം കര്‍ക്കശക്കാരിയാണ്. ആദ്യമൊക്കെ ഞാന്‍ പരസ്യത്തിലും സിനിമയിലും അഭിനയിക്കുന്നത് അമ്മയ്ക്ക് താത്പര്യമുണ്ടായിരുന്നില്ല. ഭയങ്കര എതിര്‍പ്പായിരുന്നു. മൂന്നുനാലു മാസം എന്നോട് മിണ്ടാതിരുന്നിട്ടുണ്ട്. ഞാന്‍ എത്രയും പെട്ടെന്ന് സിനിമയൊക്കെ ഉപേക്ഷിക്കണം. പിജി കോഴ്‌സ് കഴിഞ്ഞ് എംഡി ചെയ്യാന്‍ പോകണം എന്ന പ്രാര്‍ഥനയേ ഉണ്ടായിരുന്നുള്ളൂ അമ്മയ്ക്ക്. ഉത്തര്‍പ്രദേശില്‍ തീര്‍ഥാടനത്തിന് പോയതും അതു പ്രാര്‍ഥിക്കാനാണ്. പത്തുവര്‍ഷത്തിനുശേഷമാണ് ഇത്രയും ദിവസം ഞാന്‍ വീട്ടില്‍ നില്‍ക്കുന്നത്. അമ്മ വിളിക്കുമ്പോള്‍ പറയും, പ്രാര്‍ഥിച്ച് പ്രാര്‍ഥിച്ച് നീ വീട്ടിലെത്തിയപ്പോള്‍ അടുത്ത് ഞാനില്ലല്ലോ എന്ന്. ജോലിയില്‍ നിന്നും വിരമിച്ച ശേഷം ഒറ്റയ്ക്കാണ് അമ്മയുടെ യാത്രകളൊക്കെ. ഹിമാലയത്തില്‍ ട്രെക്കിങ്ങിനൊക്കെ പോയിട്ടുണ്ട്. എന്റെ റോള്‍ മോഡല്‍ അമ്മയാണ്. പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യണം, ഫിനാന്‍ഷ്യലി ഇന്‍ഡിപെന്‍ഡാവണം എന്ന് അമ്മ എപ്പോഴും പറയാറുണ്ട്. അടിപൊളിയാണ് അമ്മ. ”

അമ്മയുടെ വിവാഹത്തിന് താലികെട്ട് കഴിഞ്ഞ് അച്ഛന്റെ വീട്ടിലേക്ക് പോകുമ്പോള്‍ അണിഞ്ഞിരുന്ന നീല കാഞ്ചീപുരം സാരിയുടുത്ത് ഐശ്വര്യ മുന്പ് ചിത്രം പങ്കുവച്ചിരുന്നു

shortlink

Related Articles

Post Your Comments


Back to top button