Latest NewsNEWSOscar

ഓസ്‌കാര്‍ നോമിനേഷന്‍ നിബന്ധനകളില്‍ മാറ്റം വരുത്തി സംഘാടകര്‍ ; മാറ്റങ്ങള്‍ ഇങ്ങനെ

ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള നോമിനേഷന്‍ നിബന്ധനകളില്‍ മാറ്റം വരുത്തി സംഘാടകര്‍. 9321-ാമത് അക്കാദമി അവാര്‍ഡിനായുള്ള പരിഗണയില്‍ ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാന്‍ തിയറ്റര്‍ റിലീസ് വേണ്ടെന്നാണ് പ്രധാനമാറ്റം. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു തീരുമാനം സംഘാടകര്‍ കൈക്കൊണ്ടിരിക്കുന്നത്.

കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. അടുത്ത വര്‍ഷത്തെ അവാര്‍ഡുകള്‍ക്കായി പരിഗണിക്കുന്ന സിനിമകള്‍ തീയ്യറ്റേറുകളില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്നും ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളില്‍ റിലീസ് ചെയ്തവയേയും പരിഗണിക്കാമെന്നുമാണ് നിര്‍ദേശങ്ങളില്‍ പ്രധാനം. അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസാണ് തങ്ങളുടെ കാറ്റഗറി, റൂളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്.

കൂടാതെ അവാര്‍ഡിനായി പരിഗണിക്കുന്ന വിവിധ വിഭാഗങ്ങളായ മികച്ച സൗണ്ട് എഡിറ്റിങ്ങ്, മികച്ച ശബ്ദ മിശ്രണം എന്നിവയെ ഏകീകരിക്കാനും അതു പോലെ മറ്റു വിഭാഗങ്ങളെ ഏകീകരിക്കാനും തീരുമാനമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button