BollywoodCinemaGeneralLatest NewsNEWS

‘ഹൃദയം നടുങ്ങുന്ന വാര്‍ത്തയാണ് ഇത്’ ; ഇർഫാൻ ഖാന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടി പാർവ്വതി തിരുവോത്ത്

ഇർഫാനൊപ്പമായിരുന്നു പാർവ്വതിയുടെ ബോളിവുഡ് അരങ്ങേറ്റം

അന്തരിച്ച ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന് അനുശോചനം അറിയിച്ച് നടി പാർവ്വതി തിരുവോത്ത്. ഇത്ര വേഗം വിട പറഞ്ഞു പോവേണ്ടയാളായിരുന്നില്ല താങ്കൾ എന്നാണ് ഇന്ത്യൻ സിനിമാലോകത്തിന് ഇർഫാനോട് പറയാനുള്ളത്. ഇപ്പോഴിതാ ഇർഫാനെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് നടി പാർവ്വതി.  ഇർഫാനൊപ്പമായിരുന്നു പാർവ്വതിയുടെ ബോളിവുഡ് അരങ്ങേറ്റം. ‘ഖരീബ് ഖരീബ് സിംഗിൾ’ എന്ന ചിത്രത്തിൽ ഇർഫാന്റെ നായികയായിരുന്നു പാർവ്വതി .

നിങ്ങളെ എപ്പോഴും ഓർക്കുന്നു എന്ന് പറഞ്ഞാണ് താരത്തിനൊപ്പമുള്ള ഏതാനും ചിത്രങ്ങളും പാർവ്വതി പങ്കുവച്ചിട്ടുണ്ട്.

“പാർവ്വതി ഒരു ഗംഭീര നടിയാണ്. അവർക്കൊപ്പം അഭിനയിക്കുന്നത് കുറച്ച് സങ്കീർണ്ണമാാണ്. സിനിമയിൽഞാൻ ശ്രദ്ധിക്കപ്പെടുമോ എന്നുപോലും എനിക്കറിയില്ല. അവർ അത്രയും നല്ലൊരു നടിയല്ലായിരുന്നുവെങ്കിൽ ഞങ്ങൾക്കിടയിൽ ഇങ്ങനെയൊരു കെമിസ്ട്രി ഉണ്ടാവില്ലായിരുന്നു,” ‘ഖരീബ് ഖരീബ് സിംഗിൾ’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ ഒരിക്കൽ ഇർഫാൻ ഖാൻ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button