BollywoodGeneralLatest News

പ്രശസ്ത സിനിമാ തിരക്കഥാകൃത്ത് അന്തരിച്ചു

സിനിമാരംഗത്തെ സമഗ്ര സംഭാവനയ്ക്ക് കഴിഞ്ഞവര്‍ഷം ഒഡീഷ സര്‍ക്കാര്‍ ജയദേവ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു

പ്രശസ്ത നാടകകൃത്തും സിനിമാ തിരക്കഥാകൃത്തുമായ ബിജയ് മിശ്ര അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. 83 വയസ്സായിരുന്നു. ഭുവനേശ്വറിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.

ഒഡീഷയിലെ ആധുനിക തീയേറ്റര്‍ മൂവ്‌മെന്റിന്റെ മുന്‍നിരക്കാരിലൊരാളായിരുന്ന മിശ്ര ജലഭര, രജനീഗന്ധ എന്നി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. 60 നാടകങ്ങളും 55 സിനിമകള്‍ക്ക് തിരക്കഥകളും ബിജയ് മിശ്ര ഒരുക്കിയിട്ടുണ്ട്.

സിനിമാരംഗത്തെ സമഗ്ര സംഭാവനയ്ക്ക് കഴിഞ്ഞവര്‍ഷം ഒഡീഷ സര്‍ക്കാര്‍ ജയദേവ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. ബിജയ് മിശ്രയുടെ മരണത്തില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അനുശോചനം രേഖപ്പെടുത്തി.

വാനപ്രസ്ഥ എന്ന കൃതിയിലൂടെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം സ്വന്തമാക്കി. കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button