GeneralLatest NewsMollywood

അമ്പലത്തിൽ വച്ച് വിവാഹം നടത്താനാകില്ല; വിവാഹം മാറ്റിവച്ച് യുവനടി

ഏപ്രില്‍ മാസത്തിലാണ് ഉത്തരയുടെയും നിതേഷിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. ഐ.ടി മേഖലയില്‍ ജോലി ചെയ്യുകയാണ് നിതേഷ്.

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൌന്‍ പിന്‍വലിക്കാത്തത് കൊണ്ട് വിവാഹം മാറ്റി വയ്ക്കുന്നതായി യുവനടി ഉത്തര ഉണ്ണി. നടി ഉര്‍മ്മിള ഉണ്ണിയുടെ മകളാണ് നര്‍ത്തകി കൂടിയായ ഉത്തര. കൊറോണ ഭീതി വിട്ടൊഴിഞ്ഞതിന് ശേഷം മാത്രമേ വിവാഹം നടത്തൂ എന്ന് ഉത്തര ഉണ്ണി വ്യക്തമാക്കി.

ഏപ്രില്‍ മാസത്തിലാണ് ഉത്തരയുടെയും നിതേഷിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. ഐ.ടി മേഖലയില്‍ ജോലി ചെയ്യുകയാണ് നിതേഷ്. കൊറോണയുടെ ആരംഭ സമയത്ത് വിവാഹം തീരുമാനിച്ചുറപ്പിച്ചിരുന്ന ദിവസത്തില്‍ തന്നെ പരമ്പരാഗത ആചാര പ്രകാരമുള്ള താലികെട്ട് നടത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്.

എന്നാല്‍ ലോക്ക് ഡൗൺ കടുത്ത നിയന്ത്രണങ്ങളില്‍ തുടരുന്ന സാഹചര്യത്തിൽ അമ്പലത്തിൽ വച്ച് വിവാഹം നടത്താനാകില്ല. കാര്യങ്ങൾ പഴയപടിയാകുന്നത് വരെ കാത്തിരിക്കുന്നു. അതിനാൽ ആ​ഗസ്റ്റ് മാസത്തിലായിരിക്കും വിവാഹം നടക്കുക ഉത്തര പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button