CinemaGeneralHollywoodLatest NewsNEWS

ജെയിംസ് ബോണ്ട് നായികയ്ക്ക് കോവിഡ്-19 ; സ്ഥിരീകരിച്ചു

ഒരാഴ്ചയായി തനിക്ക് സുഖമില്ലെന്നും പരിശോധന നടത്തിയപ്പോള്‍ കൊറോണ സ്ഥിരീകരിച്ചതെന്നും വോള്‍ഗ പറയുന്നു.

2008 ല്‍ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രം ക്വാണ്ടം ഓഫ് സൊളേസ് നായികയും മോഡലുമായ വോള്‍ഗ കുര്‍യലെങ്കോവിന് കൊറോണ സ്ഥിരീകരിച്ചു. നടി തന്നെയാണ് കൊറോണ സ്ഥിരീകരിച്ച വിവരം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. ഒരാഴ്ചയായി തനിക്ക് സുഖമില്ലെന്നും പരിശോധന നടത്തിയപ്പോള്‍ കൊറോണ സ്ഥിരീകരിച്ചതെന്നും വോള്‍ഗ പറയുന്നു.

 

കൊറോണ വൈറസ് സ്ഥിരീകരിച്ചതിനാല്‍ വീട്ടില്‍ വിശ്രമത്തിലാണ്. സുഖമില്ലാതായിട്ട് ഒരാഴ്ചയാകുന്നു. പനിയും ക്ഷീണവുമായിരുന്നു പ്രധാന ലക്ഷണങ്ങള്‍. എല്ലാവരും കൊറോണയെ ചെറുക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം, ഇത് എല്ലാവരും ഇത് വളരെ ഗൗരവമായി കാണണം’ – വോള്‍ഗ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

ഒബ്‌ളീവിയണ്‍, മൊമെന്‍റം, ദ ഡിവൈന്‍ വാട്ടര്‍ തുടങ്ങിയവയാണ് വോള്‍ഗയുടെ മറ്റ് പ്രധാന ചിത്രങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button