CinemaGeneralLatest NewsMollywoodNEWS

‘സന്തോഷം വരുമ്പോൾ അച്ഛൻ അടുക്കളയിൽ കയറും’ ; കലാഭവൻ മണിയെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് മകൾ ശ്രീലക്ഷ്മി

പാചകം അച്ഛന് ഭയങ്കര ഇഷ്ടമാണ്. ചില ദിവസങ്ങളിൽ അമ്മയെ പുറത്താക്കി ഞങ്ങൾ അടുക്കള കൈയടക്കും

നടൻ കലാഭവൻ മണിയുടെ മരണം ഇന്നും പ്രേക്ഷകർക്കിടയിൽ ഒരു തീരാ നൊമ്പരമാണ്. താരത്തെ കുറിച്ച് പറയുമ്പോൾ തന്നെ ആരാധകരുടേയും കണ്ണുകൾ നിറയാറുണ്ട്. മണി മരിച്ചിട്ട് നാല് വർഷം പിന്നിടുമ്പോഴും ഇന്നും അദ്ദേഹത്തിന്റെ വിയോഗം ഉൾക്കൊള്ളാൻ പലർക്കും കഴിഞ്ഞിട്ടില്ല.  ഇപ്പോഴിത അച്ഛനെ കുറിച്ചുള്ള മകൾ ശ്രീലക്ഷ്മിയുടെ ഓർമകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മാത്യഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് ശ്രീലക്ഷ്മി അച്ഛനെ കുറിച്ച് പറയുന്നത്.

സന്തോഷം വരുമ്പോൾ അച്ഛൻ അടുക്കളയിൽ കയറും . പാചകം അച്ഛന് ഭയങ്കര ഇഷ്ടമാണ്. ചില ദിവസങ്ങളിൽ അമ്മയെ പുറത്താക്കി ഞങ്ങൾ അടുക്കള കൈയടക്കും. അച്ഛനുണ്ടാക്കുന്ന മാമ്പഴപ്പുളിശ്ശേരി അടുപ്പത്ത് തിളയ്ക്കുമ്പോള്‍ നാവില്‍ കപ്പലോടും ശ്രീലക്ഷ്മി പറഞ്ഞു.

മണിയുടെ ഏറ്റവും വലിയ മോഹമായിരുന്നു മകളെ ഡോക്ടർ ആക്കണമെന്ന്. അച്ഛന്റെ ആഗ്രഹം സഫലമാക്കാനുള്ള പരിശ്രമത്തിലാണ് ലക്ഷ്മി. പാലായിൽ എൻട്രസ് കോച്ചിങ്ങിലാണ്. മകൾക്കൊപ്പം മണിയുടെ ഭാര്യയും കൂട്ടിനുണ്ട്.

shortlink

Related Articles

Post Your Comments


Back to top button