GeneralLatest NewsMollywood

പിന്നീട് വന്നതെല്ലാം വ്യഭിചാരിണിയുടെ വേഷം; കാരണം വെളിപ്പെടുത്തി നടി അനുമോള്‍

തമിഴില്‍ ഒരു അഞ്ച് സിനിമ ചെയ്തു. 2015ലാണ് ലാസ്റ്റ് തമിഴ് സിനിമ റിലീസ് ആകുന്നത്.

മലയാളികള്‍ക്ക് പേരെ പരിചിതയായ നടിയാണ് അനുമോള്‍. ‘കണ്ണുക്കുള്ളെ’ എന്ന തമിഴ് സിനിമയിലൂടെയാണ് നടി അനുമോള്‍ അഭിനയരംഗത്തേക്കുന്നത്. എന്നാല്‍ മലയാള സിനിമാരംഗത്ത് സജീവമായ അനുമോള്‍ ഇപ്പോള്‍ തമിഴ് സിനിമാ രംഗത്ത് സജീവമല്ല. അതിനു പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് താരം.

‘തമിഴില്‍ ഒരു അഞ്ച് സിനിമ ചെയ്തു. 2015ലാണ് ലാസ്റ്റ് തമിഴ് സിനിമ റിലീസ് ആകുന്നത്. പിന്നെ നല്ലതൊന്നും അവിടെ നിന്നും വന്നില്ല. ഷട്ടറിന്റെ തമിഴാണ് ലാസ്റ്റ് ചെയ്തത്. അതൊരു വ്യഭിചാരിണിയുടെ വേഷമാണ്. പിന്നെ അങ്ങനെത്തെ വേഷങ്ങള്‍ തന്നെയാണ് ഒരുപാട് വന്നുകൊണ്ടിരുന്നത്. പിന്നെ അത് ചെയ്തില്ല. ഒന്നും ചെയ്യാണ്ടായപ്പോള്‍ എന്നെ മറന്ന് കാണും. തമിഴില്‍ നിന്നും കോള്‍സ് വന്നിട്ടും കുറേയായി, അനുമോള്‍ പറഞ്ഞു.

ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’യാണ് അനുമോളുടെ പുതിയ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button