GeneralLatest NewsMollywood

മീനാക്ഷി ഇപ്പോൾ രണ്ടുമാസം ഗർഭിണി; പലരും തന്റെ വിവാഹം കഴിഞ്ഞതിനെക്കുറിച്ചാണ് ചോദിക്കുന്നത്!!

എല്ലാവരും കരുതുന്നത് എന്‍റെ വിവാഹമാണ് കഴിഞ്ഞതെന്നാണ്. അതിന് മറ്റൊരു കാരണവുമുണ്ട്. സ്ക്രീനില്‍ എത്തുന്നത് എന്‍റെ അനിയന്‍ കൂടിയാകുമ്പോള്‍ അവര്‍ അങ്ങനെ കരുതും

മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരരായ താരങ്ങളാണ് ഭാഗ്യലക്ഷ്മി പ്രഭുവും, സിദ്ധാര്‍ത്ഥ് പ്രഭുവും. തട്ടീം മുട്ടീം എന്ന പരമ്പരയില്‍ മീനാക്ഷിയും കണ്ണനുമായി എത്തുന്ന സഹോദരങ്ങള്‍ യഥാര്‍ത്ഥജീവിതത്തിലും സഹോദരങ്ങളാണ്.

ജനപ്രിയമായ തട്ടീം മുട്ടീം എന്ന പരമ്പരയില്‍ വലിയ കുട്ടിയായി വിവാഹമൊക്കെ കഴിഞ്ഞ് ഒരു കുഞ്ഞിനായി കാത്തിരിക്കുകയാണ് മീനാക്ഷി. അതുകൊണ്ട് തന്നെ ഇപ്പോൾ തന്നെ കണ്ടാൽ എല്ലാവരും എത്ര മാസമായി എന്നാണ് ചോദിക്കുന്നതെന്നു താരം പറയുന്നു. ”പരമ്പരയിൽ മീനാക്ഷി ഇപ്പോൾ രണ്ടുമാസം ഗർഭിണിയായതിനാല്‍ അങ്ങനെയാണ് പലരും എന്നെയും കാണുന്നത്. മീനാക്ഷിയുടെ വിവാഹം കഴിഞ്ഞപ്പോഴും, തന്റെ വിവാഹം കഴിഞ്ഞതു പോലെയായിരുന്നു പ്രേക്ഷകരുടെ പെരുമാറ്റമെന്നും” ഭാഗ്യലക്ഷ്മി ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു

”എല്ലാവരും കരുതുന്നത് എന്‍റെ വിവാഹമാണ് കഴിഞ്ഞതെന്നാണ്. അതിന് മറ്റൊരു കാരണവുമുണ്ട്. സ്ക്രീനില്‍ എത്തുന്നത് എന്‍റെ അനിയന്‍ കൂടിയാകുമ്പോള്‍ അവര്‍ അങ്ങനെ കരുതും. മീനാക്ഷിയുടെ കഥാപാത്രം ഇപ്പോള്‍ ഗര്‍ഭിണിയായതുപോലെ ബേബി ബംബ് ഒക്കെയായാണ് എത്തുന്നത്. നേരിട്ട് കാണുമ്പോള്‍ ചിലര്‍ വയറെവിടെയെന്നൊക്കെ ചോദിക്കും” ഭാഗ്യലക്ഷ്മി പറയുന്നു

shortlink

Related Articles

Post Your Comments


Back to top button