BollywoodGeneralLatest NewsMovie GossipsNEWSWOODs

”ഹോമോസെക്ഷ്വാലിറ്റി അല്ലെങ്കിൽ ഗേ എന്താണെന്ന് അവന് അറിയാമായിരുന്നു. അവൻ അതിൽ കുഴപ്പമൊന്നും കാണുന്നില്ല” താരപുത്രന്റെ അറിവിൽ അഭിമാനിക്കുന്നു എന്ന് അമ്മ

പുതിയ ബോളിവുഡ് ചിത്രം 'ശുഭ് മംഗൾ സ്യാദാ സാവ്ധാൻ' പറയുന്നത് ഒരു സ്വവർഗ്ഗാനുരാഗിയുടെ കഥയാണ്.  ചിത്രത്തിൽ നായകനായ ആയുഷ്മാൻ ഖുറാനയും ഭാര്യയും തങ്ങളുടെ  എട്ടു വയസ്സുകാരൻ മകൻ സ്വവർഗാനുരാഗത്തെക്കുറിച്ച് അവബോധമുള്ളവൻ ആണെന്നതിൽ അഭിമാനിക്കുന്നു. ഇതേപ്പറ്റി ഖുറാനയുടെ ഭാര്യ താഹിറ കശ്യപ് ഖുറാന ഒരു ട്വീറ്റിലൂടെ വ്യക്തമാക്കി.

പുതിയ ബോളിവുഡ് ചിത്രം ‘ശുഭ് മംഗൾ സ്യാദാ സാവ്ധാൻ’ പറയുന്നത് ഒരു സ്വവർഗ്ഗാനുരാഗിയുടെ കഥയാണ്.  ചിത്രത്തിൽ ഒരു സ്വവർഗാനുരാഗക്കാരന്റെ വേഷമാണ് ബോളിവുഡ് താരം ആയുഷ്മാൻ ഖുറാന കൈകാര്യം ചെയ്യുന്നത്. ഹോമോസെക്ഷ്വാലിറ്റിയെ ചുറ്റിപ്പറ്റിയുള്ള മിഥ്യാ ധാരണകൾ ഒഴിവാക്കുക എന്ന ഉദ്ദേശത്തിലാണ് ഈ ചിത്രം ചെയ്തിരിക്കുന്നത്.

ചിത്രത്തിൽ നായകനായ ആയുഷ്മാൻ ഖുറാനയും ഭാര്യയും തങ്ങളുടെ  എട്ടു വയസ്സുകാരൻ മകൻ സ്വവർഗാനുരാഗത്തെക്കുറിച്ച് അവബോധമുള്ളവൻ ആണെന്നതിൽ അഭിമാനിക്കുന്നു. ഇതേപ്പറ്റി ഖുറാനയുടെ ഭാര്യ താഹിറ കശ്യപ് ഖുറാന ഒരു ട്വീറ്റിലൂടെ വ്യക്തമാക്കി.

”ഹോമോസെക്ഷ്വാലിറ്റി അല്ലെങ്കിൽ ഗേ എന്താണെന്ന് ഞാൻ എന്റെ മകനോട് ചോദിച്ചു. അവന് അതേപ്പറ്റി അറിയാമായിരുന്നു. അവൻ അതിൽ കുഴപ്പമൊന്നും കാണുന്നില്ല എന്നായിരുന്നു താഹിറയുടെ കുറിപ്പ്.  അഭിമാനം കൊണ്ട് കണ്ണ് നിറഞ്ഞു പോയെന്നും ട്വീറ്റിന്റെ അവസാനം താഹിറ പറയുന്നു.


നിങ്ങൾ അച്ഛനമ്മമാരെന്ന നിലയിൽ അവനെ നല്ല രീതിയിലാണ് വളർത്തിയതെന്ന്‌ ട്വീറ്റിന് മറുപടിയായി എത്തിയ പലരും അഭിനന്ദിച്ചു

shortlink

Related Articles

Post Your Comments


Back to top button