GeneralLatest NewsMollywoodNEWS

സീരിയലുകളിൽ നിന്ന് പിന്മാറിയത് ഒരേ ഒരു കാരണം കൊണ്ടാണ് ; തുറന്ന് പറഞ്ഞ് മീരാ മുരളി

കലാപാരമ്പര്യം ഉള്ള തറവാട് ഒന്നും അല്ല എന്റേത്. പക്ഷേ ചെറുപ്പം മുതലേ അഭിനയ മോഹം ഉണ്ടായിരുന്നു.

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് മീരാ മുരളി. ഇരുപതോളം സീരിയലുകളിലും സിനിമകളിലും മിന്നിത്തിളങ്ങിയ താരം ഏറ്റവും ഒടുവിൽ അരുന്ധതി എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.മെലിഞ്ഞു സുന്ദരിയായിരുന്ന 26 വയസ്സുകാരിയായ മീര അരുന്ധതിയിൽ എത്തുമ്പോൾ തടിച്ചു പ്രായമായ ഒരു സ്ത്രീയുടെ രൂപത്തിലാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയത്. എന്താണ് ഈ കുട്ടി ഇത്ര വേഗം രൂപത്തിൽ മാറ്റം വരുത്തിയതെന്ന് അരുന്ധതി കാണുന്ന ഏതൊരു പ്രേക്ഷകന്റെയും മനസ്സിൽ സംശയം ഉണ്ടാകാം.

എന്ത് കൊണ്ട് താൻ ഒരു വർഷമായി ടെലിവിഷൻ മേഖലയിൽ നിന്നും പിന്മാറി, എന്ത് കൊണ്ട് അരുന്ധതിയിൽ പുതിയൊരു മാറ്റം എന്നീ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് താരം ഇപ്പോൾ. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം പറയുന്നത്.

കലാപാരമ്പര്യം ഉള്ള തറവാട് ഒന്നും അല്ല എന്റേത്. പക്ഷേ ചെറുപ്പം മുതലേ അഭിനയ മോഹം ഉണ്ടായിരുന്നു. എന്നെ അഭിനയത്തിലേക്ക് എത്തിച്ചത് ജയൻ ചേട്ടനാണ്. അച്ഛന്റെ കസിൻ ആണ് അദ്ദേഹം . ജയൻ ചേട്ടൻ എന്ന് പറഞ്ഞാൽ പെട്ടെന്ന് മനസിലാകില്ല. മാനസപുത്രിയിലെ തോബിയാസ് എന്ന് പറഞ്ഞാൽ ചേട്ടനെ വേഗം മനസ്സിലാകും.

അഭിനയം വിട്ടു എന്ന് പറയാനാകില്ല. പക്ഷേ ഉടനെ ഒരു മടങ്ങിവരവ് ഇല്ല എന്ന് തന്നെ പറയാം. ഒറ്റ കാരണമാണ് അതിനു പിന്നിൽ പഠനം. പണ്ട് മുതൽ ഉള്ള ആഗ്രഹമാണ് ഫാഷൻ ഡിസൈനിങ് പഠിക്കണമെന്നുളളത്. അതിപ്പോൾ നടന്നു. ഇപ്പോൾ പഠന തിരക്കുകളിലാണ് ഞാൻ. എല്ലാവരും എന്നോട് ചോദിക്കുന്നുണ്ട്, ഇനി അഭിനയത്തിലേക്കില്ലേ എന്ന്, അത് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. പ്രേക്ഷകർ എന്നെ ഇത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്ന് അറിയാൻ സാധിച്ചതിൽ

അരുന്ധതി എന്ന കഥാപാത്രത്തിനായിട്ടാണ്, ഞാൻ രൂപമാറ്റം വരുത്തിയത്. അരുന്ധതി അൽപ്പം മച്ചുവേർഡ് ആയ കഥാപത്രമാണ് അതിനു വേണ്ടിയാണ് തടി വച്ചത്. ഇപ്പോൾ പഴയ രൂപത്തിലാകാനുള്ള ശ്രമത്തിലാണ്‌” മീര പറഞ്ഞു.

shortlink

Post Your Comments


Back to top button