CinemaGeneralLatest NewsMollywoodNEWS

കൂടെ അഭിനയിക്കുന്നവരിൽ നിന്നും ആസിഡ് ആക്രമണ  ഭീഷണി ; ഗുരുതര ആരോപണവുമായി വാനമ്പാടി സീരിയൽ താരം

കുറച്ചുമാസങ്ങളായി വധിക്കുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണി നിലനിൽക്കുന്നു

മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചതയായ നടിയാണ് പ്രിയ മേനോൻ . മലയാളം നന്നായി അറിയില്ലെങ്കിലും മലയാള സീരിയലുകളിൽ വില്ലത്തി കഥാപാത്രമായി കുറച്ചധികം നാളുകളായി ഈ നടി നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോഴിതാ ഗുരുതര ആരോപണങ്ങളുമായി സോഷ്യൽ മീഡിയയിൽ എത്തിരിക്കുകയാണ് താരം.

കൂടെ അഭിനയിക്കുന്നവർ തനിക്കെതിരെ വധ ഭീഷണി മുഴക്കുന്നുവെന്നാണ് പ്രിയ മേനോൻ എഫ് ബി ലൈവിലൂടെ പറയുന്നത്. കുറച്ചുമാസങ്ങളായി വധിക്കുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണി നിലനിൽക്കുന്നതായും, തന്റെ കുടുംബം കേരളത്തിന് പുറത്താണെന്നും താരം ലൈവിലൂടെ വ്യക്തമാക്കി. ഞാൻ ആത്മഹത്യ ചെയ്യുകയോ, മരിക്കുകയോ ചെയ്‌താൽ അവർ തന്നെയാണ് അതിന് കാരണം എന്നും എഴുതി വച്ചിട്ടുണ്ടെന്നും പ്രിയ അറിയിച്ചു.

shortlink

Post Your Comments


Back to top button