CinemaGeneralLatest NewsMollywoodNEWS

‘ഇയാള്‍ മതം മാറിയാല്‍ ഹിന്ദു മതത്തിന് ഒന്നും സംഭവിക്കില്ല’ ; ഉപദേശിക്കാന്‍ വന്ന ആളിന് കിടിലൻ മറുപടി നൽകി പാര്‍വ്വതി തിരുവോത്ത്

കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ ന്യായീകരിച്ചെത്തിയ ബോളിവുഡ് നടന്‍ അനുപം ഖേറിന്റെ വിഡിയോ കണ്ട് അയ്യേ എന്നാണ് പാര്‍വ്വതി പ്രതികരിച്ചത്.

പൗരത്വ നിയമ ഭേദഗതി നിയമം ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളില്‍ വിമര്‍ശനവുമായി രംഗത്ത് എത്താറുള്ള നടിയാണ് പാര്‍വ്വതി. സാമൂഹിക വിഷയങ്ങളില്‍ പ്രതികരിക്കുന്നതിന്റെ പേരില്‍ മലയാളത്തില്‍ ഏറ്റവുമധികം സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയയായ താരം കൂടിയാണ് പാര്‍വ്വതി. ഇക്കുറി തന്നെ ഉപദേശിക്കാന്‍ വന്ന ആളിന് ചുട്ട മറുപടിയുമായാണ് പാര്‍വ്വതി എത്തിയിരിക്കുന്നത്.

‘മതം മാറുന്നില്ലേ പാര്‍വ്വതി? തന്റെ പേരിന്റെ ഉത്ഭവം അറിയാമോ? കുറച്ച് ഫാന്‍സിനെ കിട്ടാന്‍ ഇത്ര ചീപ്പാവല്ലേ കുട്ടീ. ഇയാള്‍ മതം മാറിയാല്‍ ഹിന്ദു മതത്തിന് ഒന്നും സംഭവിക്കില്ല. കമല സുരയ്യയുടെ ഗതി വരാതിരിക്കട്ട’ എന്ന സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്ത് ‘എന്തൊരു ഉത്കണ്ഠ’ എന്നെഴുതിയ പാര്‍വ്വതി #buthinduismsafe(പക്ഷെ ഹിന്ദുമതം സുരക്ഷിതമാണ്) എന്ന ഹാഷ്ടാബും കൂടി ചേര്‍ത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ ന്യായീകരിച്ചെത്തിയ ബോളിവുഡ് നടന്‍ അനുപം ഖേറിന്റെ വിഡിയോ കണ്ട് അയ്യേ എന്നാണ് പാര്‍വ്വതി പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button