CinemaHollywoodLatest NewsNEWS

ആരാധകരെ ആവേശത്തിലാക്കി 1917 ന്റെ ട്രെയിലര്‍ പുറത്ത്

 

ആരാധകരെ ആവേശത്തിലാക്കാനായി ഒരുങ്ങുകയാണ് 1917 ചിത്രത്തിന്റെ പുതിയ ട്രെയ്‌ലറും ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍.നിറഞ്ഞ കൈയ്യടിയാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിക്കുന്നത്. ക്രിസ്റ്റി വില്‍സണ്‍-കെയ്ന്‍സിനൊപ്പം തിരക്കഥയെഴുതിയ സാം മെന്‍ഡിസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഹോളിവുഡ് ചിത്രമാണ് 1917. ഒന്നാം ലോക മഹായുദ്ധത്തില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ജോര്‍ജ്ജ് മക്കേ, ഡീന്‍-ചാള്‍സ് ചാപ്മാന്‍, മാര്‍ക്ക് സ്‌ട്രോംഗ്, ആന്‍ഡ്രൂ സ്‌കോട്ട്, റിച്ചാര്‍ഡ് മാഡന്‍, ക്ലെയര്‍ ഡുബര്‍ക്ക്, കോളിന്‍ ഫിര്‍ത്ത്, ബെനഡിക്റ്റ് കംബര്‍ബാച്ച് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

ഒന്നാം ലോകമഹായുദ്ധത്തിന്റെ ഇടക്ക് ബ്രിട്ടീഷ് യുവ സൈനികരായ ഷോഫീല്‍ഡ് (ജോര്‍ജ്ജ് മക്കേ), ബ്ലെയ്ക്ക് (ഡീന്‍-ചാള്‍സ് ചാപ്മാന്‍) എന്നിവര്‍ക്ക് അസാധ്യമായ ഒരു ദൗത്യമാണ് നല്‍കുന്നത് ഇതിനെപ്പറ്റിയാണ ചിത്രം പറയുന്നത് ചിത്രത്തിന്റെ റീലിസിനായി കാത്തിരിക്കുകയാണ് ആരാധകര്‍ ഒന്നാം ലോകമഹായുദ്ധത്തിന്റെ ഭീകരത്തയും അതിനെ നേരിടുന്ന സംഘടനവുമെല്ലാം ചിത്രത്തിന് ഇതിവൃത്തമാക്കുന്നുണ്ട് എന്നുള്ളത് തന്നെയാണ് ചിത്രത്തിനെ ഇത്രയും വലിയ സ്വീകാര്യത ലഭിക്കുന്നതിന്റെ കാരണവും ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Post Your Comments


Back to top button