GeneralLatest NewsMollywoodNEWS

പ്രേക്ഷകരുടെ കൈയ്യടി നേടി വീണ്ടും സുരേഷ് ഗോപി ; ബ്ലഡ് ക്യാൻസർ ചികിത്സയിലുള്ള മുബീനയ്ക്ക് സഹായവുമായി താരം

വലിയൊരു ഹോസ്പിറ്റലിൽ ചികിത്സയിലുള്ള മുബീനയ്ക്ക് അൻപത് ലക്ഷം രൂപയോളം ചികിത്സയ്ക്കായി ആവശ്യമുണ്ട്.

നിങ്ങൾക്കും ആകാം കോടീശ്വരൻ എന്ന ഷോയോടുള്ള ഉള്ള പ്രേക്ഷക പ്രീതി നാൾക്കുനാൾ ഏറുകയാണ്. ഇരുപത്തിമൂന്ന് എപ്പിസോഡുകൾ പൂർത്തീകരിച്ചപ്പോൾ ഒരുപാട് രസകരവും വികാര നി‍‍ര്‍ഭരവുമായ നിമിഷങ്ങളിലൂടെയാണ് ഷോ കടന്നു പോയ്കൊണ്ടിരിക്കുന്നത്. തിങ്കൾ മുതൽ വ്യാഴം വരെ രാത്രി ഒൻപത് മണിക്ക് ആരംഭിക്കുന്ന ഷോ കഴിഞ്ഞ ദിവസം അവസാനിച്ചപ്പോൾ ഗായത്രിയും മുബീനയും ആയിരുന്നു മത്സരാർത്ഥികൾ. ആറുലക്ഷത്തി നാലാപത്തിനായിരം രൂപ വാങ്ങിയാണ് ഗായത്രി സ്റ്റേജ് വിട്ടത്. മുബീന മത്സരത്തിൽ തുടരുകയാണ്.

അവതാരകൻ ആയെത്തുന്ന സുരേഷ് ഗോപി വീണ്ടും കോടീശ്വരൻ പ്രേക്ഷകരുടെ കൈയ്യടി നേടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ മത്സരാർത്ഥി ആയിരുന്ന ഉണ്ണി കൃഷണന്റെ നാട്ടുകാരിയായ മുബീന എന്ന യുവതിയ്ക്കാണ് ഇത്തവണ താരം സഹായഹസ്തം നീട്ടിയത്. ഇരുപത്തിയെട്ടു വയസ്സുകാരിയായ മുബീനയുടെ രോഗവിവരം ഉണ്ണികൃഷ്ണൻ ആണ് സുരേഷ് ഗോപിയെ അറിയിക്കുന്നത് . കോടീശ്വരനിൽ നിന്നും കിട്ടുന്ന തുകയുടെ ഒരു ഭാഗം മുബീനയ്ക്ക് നൽകാൻ തയ്യാറെടുത്തുകൊണ്ടാണ് ഉണ്ണികൃഷ്ണൻ ഷോയിൽ പങ്കെടുക്കാൻ എത്തുന്നത്.

വലിയൊരു ഹോസ്പിറ്റലിൽ ചികിത്സയിലുള്ള മുബീനയ്ക്ക് അൻപത് ലക്ഷം രൂപയോളം ചികിത്സയ്ക്കായി ആവശ്യമുണ്ട്. ഇതിനായി നാട്ടുകാരും വിവിധ സംഘടനകളും സമാഹരിച്ച ഇരുപത് ലക്ഷം രൂപ ഉണ്ടെങ്കിലും ബാക്കി തുക കണ്ടെത്തേണ്ടതുണ്ട്. ഇതിനായുള്ള പരക്കം പാച്ചിലിലാണ് മുബീനയ്ക്ക് വേണ്ടപ്പെട്ടവർ എന്ന് ഉണ്ണി കൃഷ്‌ണൻ ഷോയ്ക്കിടെ വ്യക്തമാക്കി. അപ്പോഴാണ് താനും മുബീനയ്ക്കായി ഒരു ലക്ഷം രൂപ നൽകാം എന്ന് സുരേഷ് ഗോപി അറിയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button