CinemaGeneralKollywoodLatest NewsNEWS

പ്രോമോ വീഡിയോകളുമായി റിലീസിനൊരുങ്ങി ‘എന്നൈ നോക്കി പായും തോട്ട’

ഈ പുതിയ ചിത്രം സെപ്റ്റംബര്‍ ആറിന് പ്രദര്‍ശനത്തിന് എത്തുമെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും, പല പ്രശ്‌നങ്ങള്‍ ‍മൂലം റിലീസ് തിയതി നീണ്ടു പോവുകയായിരുന്നു

കാത്തിരിപ്പുകൾക്ക് വിട തമിഴ് സൂപ്പർ താരം ധനുഷ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘എന്നെ നോക്കി പായും തോട്ട’ റീലീസ്സ് പ്രോമോ വിഡിയോകൾ പുറത്ത്. പ്രണയാർദ്രമായ ആക്ഷൻ സിനിമകളുടെ സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കുന്ന ഈ പുതിയ ചിത്രം സെപ്റ്റംബര്‍ ആറിന് പ്രദര്‍ശനത്തിന് എത്തുമെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും, പല പ്രശ്‌നങ്ങള്‍ ‍മൂലം റിലീസ് തിയതി നീണ്ടു പോവുകയായിരുന്നു. അതേസമയം, പുതിയ വിവരങ്ങള്‍ അനുസരിച്ച്‌ ചിത്രം നവംബര്‍ 29നു തന്നെ തീയേറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്.

നേരത്തെ പുറത്തിറങ്ങിയ റൊമാൻസും ആക്ഷനും നിറഞ്ഞ ചിത്രത്തിലെ ഗാനങ്ങള്‍ വലിയ ഹിറ്റാണ്. ദർബുക ശിവയാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. എസ്‌കേപ്പ് ആർട്ടിസ്റ് മോഷന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രം പി. മദനും ഗൗതം വാസുദേവ് മേനോനും ചേർന്നാണ് നിർമ്മിക്കുന്നത്. മേഘ ആകാശ് ആണ് ചിത്രത്തിലെ നായിക. ശശികുമാര്‍, സുനൈന, റാണാ ദഗ്ഗുബതി, സതീഷ് കൃഷ്ണന്‍, ജഗന്‍, സന്തോഷ് കൃഷ്ണ, ഗൗതം വാസുദേവ് ​​മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനപ്പെട്ട താരങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button