CinemaGeneralLatest NewsMollywoodNew ReleaseNEWS

മാമാങ്കത്തെ പൊളിക്കാനൊരുങ്ങി ഒരു സംവിധായകനും?; നിർമ്മാതാവ് നൽകിയ പരാതിയിൽ എട്ടുപേർക്കെതിരെ കേസ്

ഗൂഡാലോചന കുറ്റം ചുമത്തി സംവിധായകനടക്കമുള്ള എട്ട് പേര്‍ക്കെതിരെ കേസെടുക്കാനാണ് സാധ്യത.

മലയാളത്തിലെ ഏറ്റവും ചിലവേറിയ ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തെ തകർക്കാൻ നവമാധ്യമങ്ങൾ വഴി ഗൂഡാലോചനയും വ്യാജ പ്രചാരണവും നടക്കുന്നുവെന്ന് പരാതിയിൽ എട്ട് പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സിനിമയുടെ ആദ്യ സംവിധായകനും തിരക്കഥാകൃത്തുമായ സജീവ് പിള്ള അടക്കമുള്ള എട്ട് പേരെ പ്രതിയാക്കിയാണ് തിരുവനന്തപുരം വിതുര പൊലീസ് സ്റ്റേഷനിൽ കേസെടുത്തത്.

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന ഈ പുതു ചിത്രത്തെ പൊളിക്കണമെന്ന ഉദ്ദേശത്തോടുകൂടി,
സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി, സിനിമയെപ്പറ്റി തെറ്റായ വിവരങ്ങൾ നൽകുകയും, സിനിമയിലെ ദൃശ്യങ്ങള്‍ പലതും കണ്ടെന്നും മോശം സിനിമയാണെന്നുമുള്ള തരത്തില്‍ വ്യാജ പ്രചരണങ്ങൾ നടത്തിയെന്നാരോപിച്ചാണ് കേസ്. സിനിമയെ തകര്‍ക്കാന്‍ ഗൂഡാലോചന അടക്കമുള്ള പല പ്രവർത്തനങ്ങളും നടന്നിട്ടുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്. ഗൂഡാലോചന കുറ്റം ചുമത്തി സജീവ് പിള്ളയടക്കമുള്ള എട്ട് പേര്‍ക്കെതിരെ കേസെടുക്കാനാണ് സാധ്യത.

സിനിമയെ സാമ്പത്തികമായും മറ്റും ദോഷകരമായി ബാധിക്കുന്ന വിധം ചില ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസികൾ ക്വട്ടേഷൻ എടുത്തിട്ടുള്ളതായ് സംശയമുണ്ടെന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മാമാങ്കത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ആൻറണി ജോസാണ് തിരുവനന്തപുരം റേഞ്ച് ഡി.ഐജിക്ക് പരാതി നല്‍കിയത്.

ഡിസംബർ 12നു ചിത്രം തീയേറ്ററുകളിൽ എത്താനിരിക്കെയാണ്, പ്രതികൂലമായ ഒരു പ്രവർത്തനം ചിത്രത്തിനെതിരെ ഉണ്ടാകുന്നത്.

shortlink

Related Articles

Post Your Comments


Back to top button