CinemaGeneralLatest NewsMollywoodNEWSTeasers

‘നീ എന്താടാ എന്റെ ഫോട്ടോക്ക് ലൈക്ക് ചെയ്യാത്തത്? വികൃതിയുടെ രസകരമായ പുതിയ ടീസർ

ഒക്ടോബർ 4- ന് ചിത്രം തിയേറ്ററുകളിലെത്തും.

സുരാജ് വെഞ്ഞാറമൂടും സൗബിന്‍ ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് ‘വികൃതി’. നവാഗതനായ എം.സി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ രസകരമായ ഒരു ടീസറാണ് ഇപ്പോൾ പുറത്തിറങ്ങിരിക്കുന്നത്. കൊച്ചി മെട്രോയില്‍ മദ്യപിച്ചു കിടന്നുറങ്ങിയെന്ന പേരില്‍ അപമാനിക്കപ്പെട്ട അങ്കമാലി സ്വദേശി എല്‍ദോയുടെ കഥയാണ് ചിത്രം പറയുന്നത്.

ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടാണ് എല്‍ദോയെ അവതരിപ്പിക്കുന്നത്. ഫോട്ടോ എടുത്ത് പ്രചരിപ്പിച്ച വ്യക്തിയുടെ വേഷമാണ് സൗബിന്‍ കൈകാര്യം ചെയ്യുന്നത്. കട്ട് 2 ക്രിയേറ്റ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ എ. ഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍, ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആല്‍ബിയാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഒക്ടോബർ 4- ന് ചിത്രം തിയേറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button