GeneralLatest NewsMollywood

മലയാള സിനിമയിലാണ് ഞാന്‍ അഭിനയം തുടങ്ങിയത്. എന്നാല്‍..; മോഹന്‍ലാല്‍ ചിത്രം ഉപേക്ഷിച്ചതിനെക്കുറിച്ച് വിദ്യ ബാലന്‍

ഞാന്‍ മലയാള സിനിമയിലാണ് അഭിനയം തുടങ്ങിയത്. എന്നാല്‍ ആ സിനിമ മുന്നോട്ട് പോയില്ല.

ബോളിവുഡ് താര സുന്ദരി വിദ്യ ബാലന്‍ പാതി മലയാളിയാണ്. പാലക്കാട്ടുകാരിയായ വിദ്യ തമിഴിലും മലയാളത്തിലും അഭിനയിച്ചിട്ടുണ്ടെങ്കിലും അവയൊന്നും പുറംലോകം കണ്ടിട്ടില്ല. ഇപ്പോള്‍ തമിഴില്‍ നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം. അജിത്ത് നായകനായി എത്തുന്ന നേര്‍കൊണ്ട പറവൈ എന്ന ചിത്രത്തിലൂടെയാണ് സൂപ്പര്‍താരത്തിന്റെ തമിഴ് അരങ്ങേറ്റം. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തമിഴ്‌സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചതിന്റെ സന്തോഷം താരം പങ്കുവച്ചു. എന്നാല്‍ തന്റെ സിനിമാ ജീവിതം മലയാള ചിത്രത്തിലൂടെയാണ് ആരംഭിച്ചതെന്നും എന്നാല്‍ ആ ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിന്റെ ദുഃഖവും താരം പങ്കുവെച്ചു.

‘ഞാന്‍ മലയാള സിനിമയിലാണ് അഭിനയം തുടങ്ങിയത്. എന്നാല്‍ ആ സിനിമ മുന്നോട്ട് പോയില്ല. തെന്നിന്ത്യയില്‍ ഞാന്‍ ചെയ്ത ഒരേ ഒരു സിനിമയും അതായിരുന്നു. ഉറുമില്‍ അതിഥിവേഷം ചെയ്തത് ഒഴിച്ചു നിര്‍ത്തിയാല്‍ ഞാന്‍ ചെയ്ത ഒരേയൊരു തെന്നിന്ത്യന്‍ സിനിമയും അതായിരുന്നു. തമിഴില്‍ സിനിമകള്‍ ചെയ്യണമെന്ന് തന്നെയായിരുന്നു തുടക്കം മുതലുള്ള മോഹം. എന്നാല്‍ തമിഴ് സിനിമാപ്രേക്ഷകര്‍ എന്റെ പാലക്കാടന്‍ തമിഴ് സ്വീകരിക്കുമോ എന്ന് സംശയമുണ്ടായിരുന്നു. ഒരുപാട് സിനിമകള്‍ ചെയ്യണമെന്നൊന്നും ഞാന്‍ ഇപ്പോള്‍ വിചാരിക്കുന്നില്ല. ”

മോഹന്‍ലാലിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത ചക്രത്തിലൂടെയാണ് വിദ്യ ബാലന്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനിരുന്നത്. എന്നാല്‍ അത് പാതിവഴിയില്‍ ഉപേക്ഷിച്ചതോടെ മലയാളത്തില്‍ അഭിനയിക്കാന്‍ താരത്തിന് ആയില്ല. എഴുത്തുകാരി മാധവികുട്ടിയുടെ ജീവിതം പറഞ്ഞ ആമി എന്ന ചിത്രത്തില്‍ കമലയാകാന്‍ ആദ്യം തീരുമാനിച്ചിരുന്നത് വിദ്യാ ബാലനെ ആയിരുന്നു. എന്നാല്‍ അവസാന നിമിഷം താരം പിന്‍മാറുകയായിരുന്നു.

തുടങ്ങി വച്ച പന്ത്രണ്ടോളം സിനിമകള്‍ പുറത്തിറങ്ങിയില്ല. അതോടെ ഭാഗ്യമില്ലാത്ത നായിക എന്നാ പേരും നടിക്ക് കിട്ടിയിരുന്നു. എന്നാല്‍ കുപ്രചരണങ്ങളെ കാറ്റില്‍ പറത്തികൊണ്ട് ബോളിവുഡിലെ മുന്‍നിര നായികയായി വിദ്യ മാറി. പരീണിത എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ ശ്രദ്ധ നേടിയ വിദ്യ ഡേര്‍ട്ടി പിക്ചറിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button